നിതീഷ് കുമാറിന് പിന്തുണയുമായി ബിജെപി

പട്ന: ബിഹാറില്‍ മഹാസഖ്യത്തില്‍ നിന്ന് പിന്മാറി മുഖ്യമന്ത്രി സ്ഥാനം രാജിവച്ച നിതീഷ് കുമാറിന് പിന്തുണയുമായി ബിജെപി. ജെഡി(യു) – ബിജെപി സര്‍ക്കാരിന്റെ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ രാവിലെ 10 മണിക്ക് സത്യപ്രതിജ്ഞ ചെയ്യും.

നിതീഷ് കുമാറിന് പിന്തുണ നല്‍കുമെന്ന് സംസ്ഥാന ബിജെപി ഘടകം അറിയിച്ചു. സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി ബിജെപി നേതാക്കളായ സുശീല്‍ കുമാര്‍ മോദി, നിത്യാനന്ദ് റായി എന്നിവരുടെ നേതൃത്വത്തിലുള്ള എംഎല്‍എമാരുടെ സംഘം ഇന്നലെ രാത്രി നിതീഷ് കുമാറിന്റെ വസതിയിലെത്തിയിരുന്നു. ജെഡി(യു) – ബിജെപി സഖ്യത്തിന് 132 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്ന്  ബിജെപി നേതാവ് സുശീല്‍ കുമാര്‍ മോദി അറിയിച്ചു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!