ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജിവച്ചു

ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജിവച്ചു

പാറ്റ്‌ന: രാഷ്ട്രീയ അനിശ്ചിതത്വത്തിനൊടുവില്‍ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജിവച്ചു. അഴിമതി ആരോപണം നേരിടുന്ന ഉപമുഖ്യമന്ത്രി തേജസ്വി യാദവ് രാജിവെക്കില്ലെന്ന് ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവ് വ്യക്തമാക്കിയതിന് പിന്നാലെയാണ് രാജി. മഹാസഖ്യം തകര്‍ക്കാനുള്ള ബി.ജെ.പി ശ്രമമാണ് വിജയിച്ചതെന്ന് ജെ.ഡി.യു പക്ഷം പറയുന്നത്. ബിഹാറിന്റെ ഉപമുഖ്യമന്ത്രിയും ആര്‍.ജെ.ഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവിന്റെ മകനുമായ തേജസ്വി യാദവിനു നേരെ അഴിമതി ആരോപണം ഉയരുകയും വീട്ടില്‍ സി.ബി.ഐ അന്വേഷണം നടത്തുകയും ചെയ്തതിനു പിന്നാലെ സഖ്യം തകര്‍ക്കാന്‍ ബി.ജെ.പി ശ്രമം നടത്തിവരികയായിരുന്നു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!