ലോക്‌സഭാ തെരഞ്ഞെടുപ്പ് പുതിയ വോട്ടിംഗ് യന്ത്രങ്ങള്‍ ഉപയോഗിച്ച്

ഡല്‍ഹി: വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് പുതിയ വോട്ടിംഗ് യന്ത്രങ്ങളില്‍. സ്ഥാനമൊഴിഞ്ഞ ചീഫ് ഇലക്ഷന്‍ കമ്മിഷണര്‍ നസീം സെയ്ദിയാണ് സുരക്ഷിതത്വം ഉറപ്പാക്കുന്നിന് പുതിയ വോട്ടിംഗ് യന്ത്രങ്ങള്‍ വാങ്ങുന്നകാര്യം വ്യക്തമാക്കിയത്.

വോട്ട് ശരിയായാണോ രേഖപ്പെടുത്തിയിരിക്കുന്നതെന്ന് വോട്ടര്‍മാര്‍ക്ക് തിരിച്ചറിയാന്‍ കഴിയുന്ന സംവിധാനം (വി.വി. പാറ്റ്) ഏര്‍പ്പെടുത്തും. എം-3 വോട്ടിംഗ് യന്ത്രങ്ങളില്‍ സോഫ്റ്റ് വെയര്‍ തകരാറുകളും മറ്റ് സാങ്കേതിക പിഴവുകളും എളുപ്പത്തില്‍ പരിഹരിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അടുത്ത മാസം മുതല്‍ ഇലക്‌ട്രോണിക് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയിലും ഭാരത് ഇലക്‌ട്രോണിക്‌സിലും യന്ത്രങ്ങളുടെ നിര്‍മ്മാണം തുടങ്ങും.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!