നിരോധിച്ച നോട്ടുകള്‍ സൂക്ഷിച്ചാല്‍ പിഴയീടാക്കുന്ന നിയമ നിര്‍മാണത്തിനായി കേന്ദ്രസര്‍ക്കാര്‍

ഡല്‍ഹി: നിരോധിച്ച നോട്ടുകള്‍ സൂക്ഷിച്ചാല്‍ പിഴയീടാക്കുന്ന നിയമ നിര്‍മാണത്തിനായി കേന്ദ്രസര്‍ക്കാര്‍. റിസര്‍വ് ബാങ്ക് നിരോധിച്ച 1000, 500 നോട്ടുകള്‍ കൈവശം വച്ചാല്‍ പിഴ ഈടാക്കാനാണ് നീക്കം. 10000 രൂപയിലധികം കൈവശം വെച്ചാല്‍ 50,000 രൂപ മുതലാണ് പിഴ ഒടുക്കേണ്ടി വരിക.  ഡിസംബര്‍ 30 നു മുമ്പ് പുതിയ നിയമം ഓഡിനന്‍സായി കൊണ്ടുവന്നേക്കും. എന്നാല്‍ അസാധുവായ 500, 1000 നോട്ടുകള്‍ 10 എണ്ണംവരെ കൈവശം സൂക്ഷിക്കാന്‍ അനുവദിക്കും. നവംബര്‍ എട്ടിനാണ് രാജ്യത്ത് 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!