5000 ന് മുകളില്‍ നിക്ഷേപിക്കാവുന്നത് ഒറ്റത്തവണ മാത്രം

ഡല്‍ഹി: അസാധുവാക്കിയ പഴയ നോട്ടുകള്‍ നിക്ഷേപിക്കുന്നതിന് റിസര്‍വ്വ് ബാങ്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. അയ്യായിരം രൂപക്ക് മുകളിലുള്ള നിക്ഷേപം ഇനി ഒറ്റത്തവണ മാത്രം. ഇത്രയും നാള്‍ നിക്ഷേപിക്കാതിരുന്നതിന് മതിയായ വിശദീകരണവും നല്‍കണം. രണ്ട് ബാങ്ക് ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ നല്‍കുന്ന വിശദീകരണം റെക്കോര്‍ഡ് ചെയ്ത് സൂക്ഷിക്കും. ആദായ നികുതി വകുപ്പിന്റെ പരിശോധനയില്‍ ഇവ കൈമാറും. അയ്യായിരത്തിന് മുകളില്‍ ഒന്നിലധികം തവണ നിക്ഷേപിക്കുന്നവര്‍ ഉറവിടം വ്യക്തമാക്കണം. പല തവണകളായി അയ്യായിരത്തിന് മുകളില്‍ പണം നിക്ഷേപിച്ചാലും ഇതേ നടപടി നേരിടേണ്ടി വരും. അയ്യായിരത്തില്‍ താഴെ എത്ര തവണ വേണമെങ്കിലും നിക്ഷേപിക്കാം. കെവൈസി നിബന്ധനകള്‍ പാലിച്ചിട്ടുള്ള അക്കൗണ്ടില്‍ മാത്രമാണ് പണം നിക്ഷേപിക്കാന്‍ സാധിക്കുക.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!