ജുഡീഷ്യറിയുടെ മേലുള്ള നരേന്ദ്രമോദി സർക്കാരിന്റെ കടന്നു കയറ്റം തടഞ്ഞു

ജുഡീഷ്യറിയുടെ മേലുള്ള നരേന്ദ്രമോദി  സർക്കാരിന്റെ കടന്നു കയറ്റം തടഞ്ഞു

Supreme Court verdictന്യൂഡൽഹി: ജഡ്ജിമാരെ നിയമിക്കാൻ കേന്ദ്ര സർക്കാർ രൂപീകരിച്ച ജുഡീഷ്യൽ നിയമന കമ്മിഷൻ സുപ്രീംകോടതി റദ്ദാക്കി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് കണ്ടെത്തി.

ജഡ്ജിമാരുടെ നിയമനത്തിൽ കൊളീജിയം സംവിധാനം തുടരുമെന്നും ചീഫ് ജസ്റ്റീസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വ്യക്തമാക്കി. നിയമന കമ്മിഷൻ രൂപീകരിച്ച ഭരണഘടനാ ഭേദഗതിയും റദ്ദാക്കി.

സുപ്രീംകോടതിയിലെയും ഹൈക്കോടതികളിലെയും ജഡ്ജിമാരെ നിയമിക്കുന്നതിനുള്ള കൊളീജിയം സംവിധാനത്തിനു പകരമായാണ് പുതിയ സംവിധാനമുണ്ടാക്കി ഭരണഘടനാ ഭേദഗതിയും നിയമവും പാസാക്കിയത്. നാഷണൽ ജുഡീഷ്യൽ അപ്പോയിന്റ്‌മെന്റ്‌സ് കമ്മിഷൻ (എൻജഎസെി) എന്ന പേരിൽ നിലവിൽവന്ന സംവിധാനമാണ് ഇതിലൂടെ ഇല്ലാതായത്. ഇതു സംബന്ധിച്ച ചട്ടം, കമ്മിഷനു ഭരണഘടനാ പദവി നൽകുന്ന 99ാം ഭേദഗതി എന്നിവയുമായി ബന്ധപ്പട്ട് കേന്ദ്രസർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!