സര്‍ദാര്‍ സരോവര്‍ അണക്കെട്ട് രാജ്യത്തിന് സമര്‍പ്പിച്ചു

അഹമ്മദാബാദ്: തറക്കല്ലിട്ട് 56 വര്‍ഷത്തെ കാത്തിരിപ്പിനുശേഷം സര്‍ദാര്‍ സരോവര്‍ അണക്കെട്ട് യാഥാര്‍ത്ഥ്യമായി. പ്രധാനമന്ത്രി നരേന്ദ്രമോദി അണക്കെട്ട് രാജ്യത്തിന് സമര്‍പ്പിച്ചു. പ്രധാനമന്ത്രിയുടെ 67-ാം ജന്മദിനത്തിലാണ് ചടങ്ങ് നടന്നത്. മോശം കാലാവസ്ഥ മൂലം ഹെലികോപ്ടര്‍ യാത്ര അഹമ്മദാബാദില്‍ അവസാനിപ്പിച്ചശേഷം കാര്‍ മാര്‍ഗമാണ് മോദി കേവാദിയില്‍ എത്തിയത്. ലോകത്തെ രണ്ടാമത്തെ വലിയ അണക്കെട്ടാണ് ഇതോടെ പൂര്‍ണതോതില്‍ പ്രവര്‍ത്തന സജ്ജമായിരിക്കുന്നത്.

ഡാമിന്റെ പരമാവധി സംഭരണശേഷിയാണ് 138 മീറ്ററിലേക്ക് ഉയര്‍ത്തുന്ന പ്രഖ്യാപനമാണ് മോദി നടത്തിയിട്ടുള്ളത്. 1.2 കിലോമീറ്റര്‍ നീളവും 163 മീറ്റര്‍ ഉയരവുമാണ് ഡാമിനുള്ളത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!