മുംബൈയില്‍ കനത്ത മഴ, വെള്ളപ്പൊക്ക ഭീഷണിയില്‍ പ്രദേശങ്ങള്‍

മുംബൈയില്‍ കനത്ത മഴ, വെള്ളപ്പൊക്ക ഭീഷണിയില്‍ പ്രദേശങ്ങള്‍

മുംബൈ: രണ്ടു ദിവസമായി തുടരുന്ന ഇടവേളയില്ലാത്ത മഴ യില്‍ മുംബൈ നഗരം വെള്ളപ്പൊക്ക ഭീഷണിയില്‍. പല താഴ്ന്ന പ്രദേശങ്ങളിലും വെള്ളം കയറി. നഗരങ്ങള്‍ നിശ്ചലമായ സ്ഥിതിയിലാണ്.
ദാദര്‍, സയണ്‍, മാട്ടുംഗ, അന്ധേരി തുടങ്ങിയ സ്ഥലങ്ങളില്‍ ഗതാഗതം തടസപ്പെട്ടിട്ടുണ്ട്. രണ്ടു ദിവസം കൂടി മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. പ്രളയ ജലത്തില്‍ നീന്തരുതെന്നും അനാവശ്യമായി വീട്ടിനു പുറത്തിറങ്ങരുതെന്നും ജനങ്ങള്‍ക്ക് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. നഗരത്തിലെ നിരവധി റോഡുകള്‍ വെള്ളം നിറഞ്ഞ നിലയിലാണ്. ലോക്കല്‍ ട്രെയിനുകളുടെ പ്രവര്‍ത്തനം തടസപ്പെട്ടിട്ടുണ്ട്. രാവിലെ മുതല്‍ നഗരത്തില്‍ കനത്ത മഴയും കാറ്റുമാണ്. നിര്‍ത്താതെ മഴ പെയ്യുന്ന സാഹചര്യത്തില്‍, ശക്തമായ വേലിയേറ്റത്തിനു സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!