ഒന്നിലധികം ഭാര്യമാരുണ്ടെങ്കില്‍ അധ്യാപകനാകുന്നതിന് വിലക്ക്; അത്തരക്കാരെ വിവാഹം ചെയ്യുന്ന സ്ത്രീകള്‍ക്കും നിയമം ബാധകം

ആഗ്ര : ഒന്നിലധികം ഭാര്യമാരുള്ളവര്‍ അധ്യാപകരാകുന്നത് വിലക്കി. രണ്ട് ഭാര്യമാരുള്ള ഭര്‍ത്താക്കന്‍മാരെ വിവാഹം ചെയ്യുന്ന സ്ത്രീകള്‍ക്കും ഉത്തരവ് ബാധകം.

ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ പുതിയ ഉത്തരവ് നിരവധി അധ്യാപകരുടെ ജോലി തെറിപ്പിക്കമെന്ന് റിപ്പോര്‍ട്ട്. നിലവില്‍ ജോലിയുള്ളവരും അപേക്ഷിക്കുന്നവരും ഉത്തരവു പ്രകാരം തങ്ങള്‍ എത്ര വിവാഹം ചെയ്തിട്ടുണ്ടെന്ന് രേഖാമൂലം വ്യക്തമാക്കണം.അഖിലേഷ് യാദവിന്റെ നേതൃത്വത്തിലുള്ള സമാജ്‌വാദി പാര്‍ട്ടിയാണ് പുതിയ തീരുമാനവുമായി രംഗത്തെത്തിയിരിക്കുന്നത്. തീരുമാനത്തിനെതിരെ പ്രതിഷേധം ആരംഭിച്ചുകഴിഞ്ഞു.

ഒന്നില്‍ കൂടുതല്‍ ഭാര്യമാരുണ്ടെങ്കില്‍ ഉറുദു അദ്ധ്യാപക ഒഴിവിലേയ്ക്കുള്ള തിരഞ്ഞെടുപ്പില്‍ അയോഗ്യരാകുമെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ വ്യക്തമാക്കി കഴിഞ്ഞു. 3,500 ഉറുദു അദ്ധ്യാപകരുടെ ഒഴിവിലേയ്ക്കുള്ള നിയമനത്തിലാണ് സര്‍ക്കാരിന്റെ പുതിയ നയം. ഒന്നില്‍ കൂടുതല്‍ ഭാര്യമാരുള്ള ഭര്‍ത്താക്കാന്മരും (ഇരുവരും ജീവിച്ചിരുപ്പുണ്ടെങ്കില്‍ ) ഒന്നില്‍ കൂടുതല്‍ ഭാര്യമാരുള്ളവരെ വിവാഹം കഴിച്ചിരിക്കുന്ന സ്ത്രീകളൂം അയോഗ്യരാകുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. വിധവാ പെന്‍ഷന്‍ നല്‍കുന്ന കാര്യത്തിലുള്ള ആശയക്കുഴപ്പം കൂറയ്ക്കുന്നതിനാണ് പുതിയ തീരുമാനമെന്നാണ് സര്‍ക്കാര്‍ അധികൃതരുടെ വാദം.

തീരുമാനം എല്ലാ അദ്ധ്യാപക നിയമനങ്ങളിലേയ്ക്കും നടപ്പാക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ അറിയിച്ചു.  ഉത്തരവിനെതിരെ പ്രതിഷേധവുമായി മുസ്ലീം വ്യക്തി നിയമബോര്‍ഡ് അടക്കമുള്ള സംഘടനകള്‍ രംഗത്തെത്തി.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!