രാഹുല്‍ പ്രസംഗിക്കാന്‍ പഠിച്ചു, എന്നാല്‍ ഭുകമ്പം ഉണ്ടായില്ലെന്നു മോദി

ഡല്‍ഹി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ രൂക്ഷമായി വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഹുല്‍ പ്രസംഗിക്കാന്‍ പഠിച്ചു. എന്നാല്‍ രാഹുല്‍ സംസാരിച്ചപ്പോള്‍ ഭുകമ്പം ഉണ്ടായില്ലെന്നും മോദി പരിഹസിച്ചു. ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ ഒരു പൊതുപരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു പ്രധാനമന്ത്രി.

രാഹുലിന്റെ പേരെടുത്ത് പറയാതെയാണ് മോദി സംസാരിച്ചത്. ഇവിടെ ഒരു യുവ നേതാവുണ്ട്. അദ്ദേഹം ഇപ്പോള്‍ സംസാരിക്കാന്‍ പഠിക്കുകയാണ്. അദ്ദേഹം പ്രസംഗിക്കാന്‍ പഠിച്ചതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. അദ്ദേഹം തുറന്ന് സംസാരിച്ചിരുന്നില്ലെങ്കില്‍ ഇവിടെ ഭൂമികുലുക്കമുണ്ടാകുമായിരുന്നു. പത്തു കൊല്ലത്തോളം ഈ ഭൂകമ്പത്തിന്റെ കെടുതികള്‍ ജനങ്ങളെ വലയ്ക്കുമായിരുന്നു. അദ്ദേഹം സംസാരിച്ചത് നന്നായി, ഭൂമികുലുക്കത്തിനുള്ള സാധ്യത ഇല്ലാതായല്ലോ – മോദി പറഞ്ഞു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!