മലയാളി സ്‌കൂള്‍ വിദ്യാര്‍ത്ഥി പാന്‍മസാല വില്‍പ്പനക്കാരുടെ മര്‍ദ്ദനമേറ്റ് മരിച്ചു

 

ഡല്‍ഹി: ഡല്‍ഹിയില്‍ മലയാളി സ്‌കൂള്‍ വിദ്യാര്‍ത്ഥി പാന്‍മസാല വില്‍പ്പനക്കാരുടെ മര്‍ദ്ദനമേറ്റ് മരിച്ചു. മയൂര്‍വിഹാര്‍ ഫേസ് ത്രീയില്‍ താമസിക്കുന്ന പാലക്കാട് സ്വദേശി ഉണ്ണികൃഷ്ണന്റെ മകന്‍ രജത്താണ് ബുധനാഴ്ച മരിച്ചത്. വൈകുന്നേരം ട്യുഷന്‍ കഴിഞ്ഞ് മടങ്ങുകയായിരുന്ന രജത് അടക്കമുള്ള നാലു മലയാളികളെ സാധനങ്ങള്‍ മോഷ്ടിച്ചുവെന്നാരോപിച്ച് പാന്‍മസാല കച്ചവടക്കാര്‍ മര്‍ദ്ദിക്കുകയായിരുന്നു. അടുത്ത പാര്‍ക്കിലേക്ക് കൊണ്ടുപോയിയാണ് മര്‍ദ്ദിച്ചത്. കച്ചവടക്കാര്‍ തന്നെ ആശുപത്രിയിലെത്തിച്ച കുട്ടികളില്‍ സാധരണായി മര്‍ദ്ദനമേറ്റ രജര് വൈകുന്നേരത്തോടെ മരണപ്പെടുകയായിരുന്നു. പോലീസ് നടപടി വൈകിയതില്‍ പ്രതിഷേധിച്ച് ഡല്‍ഹിയില്‍ മലയാളികള്‍ വ്യാപക പ്രതിഷേധത്തിലാണ്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!