മുഖ്യമന്ത്രി പിണറായി വിജയനെ പോലീസ് തടഞ്ഞു; സര്‍ക്കാര്‍ ക്ഷമ ചോദിച്ചു

ഭോപ്പാല്‍: ഭോപ്പാലില്‍ മുഖ്യമന്ത്രി പിണറായി വിജയനെ പോലീസ് തടഞ്ഞു. സംഭവത്തില്‍ മധ്യപ്രദേശ് സര്‍ക്കാര്‍ ക്ഷമ ചോദിച്ചു. സംഭവമറിഞ്ഞ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനാണ് പിണറായി വിജയനെ വിളിച്ച് ഖേദമറിയിച്ചത്. ഭോപ്പാലില്‍ മലയാളി സംഘടനകളുടെ സ്വീകരണ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് സുരക്ഷാ കാരണങ്ങള്‍ പറഞ്ഞ് മധ്യപ്രദേശ് പോലീസ് കേരള മുഖ്യമന്ത്രിയെ മടക്കി അയച്ചത്. സമ്മേളന വേദിയായ സ്‌കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സസ് ഹാളിലേക്ക് പോകവേയാണ് പോലീസ് തടഞ്ഞത്. അകമ്പടി സേവിച്ച പോലീസ് വാഹനത്തിലെ ഉദ്യോഗസ്ഥന്‍ വഴിയില്‍ ആര്‍.എസ്.എസിന്റെ പ്രതിഷേധമുണ്ടാകാനിടയുണ്ടെന്നും പരിപാടി ഒഴിവാക്കണമെന്നും അറിയിച്ചു. തുടര്‍ന്നാണ് മുഖ്യമന്ത്രി പരിപാടി ഒഴിവാക്കാന്‍ തീരുമാനിച്ചത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!