കുൽഭൂഷൺ ജാദവിനെ ഡിസംബർ 25 ന് സന്ദർശിക്കാം

ഡൽഹി: പാക്കിസ്താൻ തടവിലാക്കിയിരിക്കുന്ന കുൽഭൂഷൺ ജാദവിനെ ഡിസംബർ 25 ന് സന്ദർശിക്കാമെന്ന് പാക്കിസ്താൻ. മാതാവിനും ഭാര്യയ്ക്കുമാണ് സന്ദർശനാനുമതി നൽകിയിരിക്കുന്നത്. പാക്കിസ്താനിലെ ഇന്ത്യൻ ഹൈക്കമ്മീഷനിലെ ഒരംഗത്തിനും ഇവരെ അനുഗമിക്കാം. ഇത് സംബന്ധിച്ച അറിയിപ്പ് പാക്കിസ്താൻ വെള്ളിയാഴ്ചയാണ് പുറത്ത് വിട്ടത്. ചാരവൃത്തി ആരോപിച്ച് 2016 മാർച്ച് മൂന്നിനാണ് ബലൂചിസ്ഥാനിൽ നിന്ന് പാക്കിസ്താൻ  അറസ്റ്റ് ചെയ്തത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!