കെജ്​രിവാൾ കള്ളപണം വെളുപ്പിച്ചു: കപിൽ മിശ്ര

കെജ്​രിവാൾ കള്ളപണം വെളുപ്പിച്ചു: കപിൽ മിശ്ര

ഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാളിനും സഹപ്രവർത്തകർക്കുമെതിരെ കൂടുതൽ അഴിമതി ആരോപണങ്ങളുമായി മുൻ മന്ത്രി കപിൽ മിശ്ര. കെജ്​രിവാളി​​​​​​െൻറ നേതൃത്വത്തിൽ വൻതോതിൽ കള്ളപണം വെളുപ്പിച്ചിട്ടു​ണ്ടെന്ന് മിശ്ര ആരോപിച്ചു. കേന്ദ്ര തെരഞ്ഞെടുപ്പ്​ കമീഷന്​ ആം ആദ്​മി പാർട്ടി നേതൃത്വം സമർപ്പിച്ച കണക്കൾ തെറ്റാണെന്ന്​ മിശ്ര പറഞ്ഞു.

മൂന്നുവർഷമായി എഎപി നേതാക്കൾ വിദേശയാത്രകളിലൂടെയാണു കള്ളപ്പണം വെളുപ്പിച്ചിരുന്നതെന്നാണ് മിശ്രയുടെ  ആരോപണം. വ്യാജ കമ്പനികളിൽനിന്നാണ് ഇവർക്കു സാമ്പത്തിക സഹായം ലഭിച്ചിരുന്നത്. 16 കടലാസ് കമ്പനികൾ കോടിക്കണക്കിനു രൂപയാണ് എഎപിയുടെ ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിച്ചിരിക്കുന്നത്. മോട്ടി നഗറിൽനിന്നുള്ള എഎപി എംഎൽഎ ശിവ്ചരൺ ഗോയലിന്റെ പേരിൽ റജിസ്റ്റർ ചെയ്തിരിക്കുന്നതാണ് ഈ വ്യാജ കമ്പനികൾ. കള്ളപ്പണം വെളുപ്പിച്ച സംഭവത്തിൽ കേജ്‌രിവാളിനെതിരെ തിങ്കളാഴ്ച സിബിഐക്കു പരാതി നൽകുമെന്നും മിശ്ര വ്യക്തമാക്കി.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!