കാവേരി ജലം: കര്‍ണാടകയില്‍ ബന്ദ് ആരംഭിച്ചു

ബെംഗളൂരു: തമിഴ്നാടിന് കാവേരി ജലം നല്‍കുന്ന വിഷയവുമായി ബന്ധപ്പെട്ട പ്രശ്നത്തില്‍ കര്‍ണാടകയില്‍ ബന്ദ് ആരംഭിച്ചു. രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയാണ് ബന്ദ്.

കാവേരി ഹിതരക്ഷണ സമിതി ആഹ്വാനം ചെയ്ത ബന്ദിന് രണ്ടായിരത്തോളം സംഘടനകള്‍ പിന്തുണ അറിയിച്ചിട്ടുണ്ട്. പൊതുമുതല്‍ നശിപ്പിക്കാതെ സമാധാനപരമായി ബന്ദ് ആചരിക്കാന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ ജനങ്ങളോട് അഭ്യര്‍ഥിച്ചു. സുപ്രീംകോടതി നിര്‍ദേശപ്രകാരം കര്‍ണാടക കാവേരി നദിയിലെ വെള്ളം തമിഴ്നാടിനു നല്‍കുന്നതിനെതിരേ പ്രതിഷേധിച്ചാണ് സംസ്ഥാന വ്യാപകമായി ബന്ദ് നടത്തുന്നത്.

 


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!