കശ്മിര്‍ താഴ്‌വരയിലെ ജനജീവിതം ശാന്തമാകുന്നു

ശ്രീനഗര്‍: നാല് മാസങ്ങള്‍ക്കു ശേഷം കശ്മിര്‍ താഴ്‌വരയിലെ ജനജീവിതം ശാന്തമാകുന്നു. ഓഫീസുകളും സ്‌കൂളുകളും കച്ചവട സ്ഥാപനങ്ങളും പെട്രോള്‍ പമ്പുകളും ശനിയാഴ്ച രാവിലെ തുറന്നു. നിരവധി വാഹനങ്ങളും നിരത്തിലിറങ്ങി. വിഘടന വാദികളുടെ പ്രക്ഷോഭത്തെത്തുടര്‍ന്ന് അടഞ്ഞുകിടന്ന വ്യാപാര സ്ഥാപനങ്ങള്‍ പലതും 132 ദിവസത്തിനു ശേഷം ആദ്യമായാണ് ഇന്ന് തുറക്കുന്നത്. സ്ഥിതിഗതികള്‍ ശാന്തമായതിനെത്തുടര്‍ന്ന് വെള്ളിയാഴ്ച രാത്രി അധികൃതര്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സര്‍വീസുകള്‍ ഭാഗികമായി പുന:സ്ഥാപിച്ചിരുന്നു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!