നിരുപാധികം മാപ്പ്​ പറയാമെന്ന്​ കർണൻ; സുപ്രീം കോടതി തള്ളിയതോടെ കീഴടങ്ങിയേക്കുമെന്ന് സൂചന

നിരുപാധികം മാപ്പ്​ പറയാമെന്ന്​ കർണൻ; സുപ്രീം കോടതി തള്ളിയതോടെ കീഴടങ്ങിയേക്കുമെന്ന് സൂചന

ഡൽഹി: സുപ്രീംകോടതിക്ക്​ മുമ്പാകെ നിരുപാധികം മാപ്പ്​ പറയാമെന്ന്​ കൊൽക്കത്ത ഹൈകോടതി ജഡ്​ജി ജസ്​റ്റിസ്​ കർണൻ. കോടതീയലക്ഷ്യ​ കേസിൽ തന്നെ അറസ്​റ്റ്​  ചെയ്യാൻ ഉത്തരവിട്ട സുപ്രീംകോടതി വിധി മരവിപ്പിക്കണമെന്നും ഇക്കാര്യത്തിൽ അടിയന്തരമായി വാദം കേൾക്കണമെന്നുമാവശ്യപ്പെട്ട്​ കര്‍ണന്റെ അഭിഭാഷകൻ നൽകിയ അപേക്ഷയിലാണ്​ ഇക്കാര്യം പറയുന്നത്​. മാപ്പപേക്ഷ തള്ളിയതോടെ ജസ്റ്റിസ് കര്‍ണന്‍ മദ്രാസ് ഹൈക്കോടതിയില്‍ കീഴടങ്ങുമെന്ന് സൂചനയുണ്ട്.

നിരുപാധികം മാപ്പു പറയാമെന്ന് ജസ്റ്റീസ് കര്‍ണന്റെ അഭിഭാഷകന്‍ പറഞ്ഞെങ്കിലും കോടതി ഇതംഗീകരിച്ചില്ല. അതേസമയം, തടവ് ശിക്ഷ ഒഴിവാക്കണമെന്ന അപേക്ഷ പരിഗണിക്കാമെന്ന് കോടതി അറിയിച്ചിട്ടുണ്ട്. എന്നാല്‍, കേസ് പരിഗണിച്ച ഭരണഘടനാ ബഞ്ചിനു മാത്രമേ അപേക്ഷ പരിഗണിക്കാനാകൂവെന്നും അത് ഉടനെയുണ്ടാകില്ലെന്നും ചീഫ് ജസ്റ്റിന്റെ ബഞ്ച് വ്യക്തമാക്കി. പല തവണ ആവര്‍ത്തിച്ച് കര്‍ണന്റെ അഭിഭാഷകര്‍ ചീഫ് ജസ്റ്റിസിനു മുന്നില്‍ ഹാജരായിട്ടും അനുകൂല സമീപനം ഉണ്ടായില്ല.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!