ജയലളിതയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് പനീര്‍ശെല്‍വം

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് കാവല്‍ മുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വം. ജയലളിതയുടെ മരണം അന്വേഷിക്കണം. ഇതിന് അന്വേഷണ കമ്മിഷനെ നിയമിക്കാന്‍ ശുപാര്‍ശ ചെയ്യും. ഇത് സർക്കാരിന്‍റെ കടമയാണെന്നും അദ്ദേഹം പറഞ്ഞു. ഗവര്‍ണര്‍ തിരിച്ചെത്തിയാലുടന്‍ അദ്ദേഹത്തെ കാണുമെന്നും അദ്ദേഹം ചെന്നൈയില്‍ വാര്‍ത്താസമ്മേളത്തില്‍ പറഞ്ഞു.

ശശികലയെ സെക്രട്ടറിയാക്കിയത് നിയമവിരുദ്ധമായി. നിയമസഭയില്‍ ശക്തി തെളിയിക്കും.തമിഴ്‌നാട്ടിലെ ജനങ്ങളെ നേരില്‍ കാണും. ജയലളിതയുടെ സഹോദരീ പുത്രി ദീപ ജയകുമാറിന്റെ പിന്തുണ സ്വീകരിക്കും- അദ്ദേഹം പറഞ്ഞു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!