ജഡ്ജിമാര്‍ സര്‍ക്കാര്‍ അനുകൂലികളാണെന്ന വിമര്‍ശനം തെറ്റെന്ന് സുപ്രീം കോടതി

ജഡ്ജിമാര്‍ സര്‍ക്കാര്‍ അനുകൂലികളാണെന്ന വിമര്‍ശനം തെറ്റെന്ന് സുപ്രീം കോടതി

ഡല്‍ഹി: ജഡ്ജിമാര്‍ സര്‍ക്കാര്‍ അനുകൂലികളാണെന്ന വിമര്‍ശനം തെറ്റാണെന്ന് സുപ്രിംകോടതി. അങ്ങനെ തോന്നുവര്‍ കോടതിയില്‍ വന്ന് സര്‍ക്കാരിനെതിരെ നടത്തുന്ന പരാമര്‍ശങ്ങള്‍ കേള്‍ക്കണമെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, എ.എം. ഖന്‍വില്‍കര്‍, ഡി.വൈ. ചന്ദ്രചൂഢ് എന്നിവരടങ്ങിയ ബഞ്ച് അഭിപ്രായപ്പെട്ടു. പരമോന്നത നീതിപീഠത്തിലെ ചില ന്യായാധിപന്മാര്‍ സര്‍ക്കാര്‍ അനുകൂലികളാണെന്ന സുപ്രീംകോടതി ബാര്‍ അസോസിയേഷന്റെ മുന്‍ പ്രസിഡന്റ് ഒരു ചാനല്‍ അഭിമുഖത്തില്‍ ആരോപിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് സുപ്രീംകോടതി വിശദീകരണം നല്‍കിയത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!