സൗകര്യങ്ങൾ വാഗ്ദാനം ചെയ്ത് കൈക്കൂലി; എം.എൽ.എയുടെ ദൃശ്യം വൈറൽ

പട്‌ന: അധികാരത്തിലെത്തിയാൽ സൗകര്യങ്ങൾ ഒരുക്കി നൽകാം. ബിഹാർ നിയമസഭയിലെ ജെ.ഡി.യു. അംഗം സത്യദേവ് കുശ്‌വാഹ വ്യവസായിയിൽ നിന്ന് രണ്ടുലക്ഷം രൂപ കൈക്കൂലി വാങ്ങുന്ന ദൃശ്യം യു.ട്യൂബിൽ വൈറലാകുന്നു.

ഔദ്യോഗിക വസതിയിൽ നിന്ന് ഒളിക്യാമറയിൽ പകർത്തിയ ദൃശ്യങ്ങളാണിതെന്നാണ് സൂചന. അന്വേഷണം നടത്തുമെന്ന് ജെ.ഡി.യു. സംസ്ഥാന പ്രസിഡന്റ് വസിഷ്ഠ നാരായാൺ സിങ് വ്യക്തമാക്കി. സമാനമായൊരു ഒളിക്യാമറ ആക്രമണത്തെ തുടർന്ന് മന്ത്രി അവ്‌ദേശ് സിങ് കുശ്‌വാഹയ്ക്ക് കഴിഞ്ഞയാഴ്ച മന്ത്രിസ്ഥാനം നഷ്ടമായിരുന്നു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!