‘അമ്മ’യ്ക്ക് തമിഴകത്തിന്റെ യാത്രാമൊഴി

jaya-15 jaya-12 ചെന്നെ: ‘അമ്മ’യ്ക്ക് തമിഴകത്തിന്റെ യാത്രാമൊഴി. ജയലളിതയുടെ ഭൗതികശരീരം പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. മറീനാ ബീച്ചില്‍ അണ്ണാദുരൈയ്ക്കും എം.ജി.ആറിനുമിടയില്‍ ഇനി ജയലളിതയ്ക്ക് വിശ്രമം. ചന്ദനത്തടിയില്‍ തീര്‍ത്ത പേടകത്തില്‍ മൃതദേഹം അടക്കം ചെയ്തു. രാജാജി ഹാളിലെ പൊതുദjaya-11ര്‍ശനം അവസാനിപ്പിച്ച് നാലരയോടെ മറീനാ ബീച്ചിലേക്ക് മൃതദേഹം കൊണ്ടുപോകുമ്പോള്‍ ജനസാഗരം ഒപ്പം ഒഴുകി. ഒരു മണിക്കൂറിലധിം സമയമെടുത്താണ് ഒന്നര കിലോമീറ്റര്‍ അകലെ മറീനാ ബീച്ചില്‍ വിലാപയാത്ര എത്തിചേര്‍ന്നത്. ഹിന്ദു ആചായപ്രകാരം തോഴി ശശികല അന്തിമ കര്‍മ്മങ്ങള്‍ നിര്‍വഹിച്ചു.jaya-14

പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രിമാര്‍, മുഖ്യമന്ത്രിമാര്‍, കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, പ്രമുഖ നേതാക്കള്‍, ഗവര്‍ണര്‍മാര്‍ തുടങ്ങിയവര്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ചെന്നൈയിലെത്തി. കേരളത്തില്‍ നിന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ പി. സദാശിവം, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തുടങ്ങി നിരവധി പേര്‍ ചടങ്ങില്‍ പങ്കെടുത്തു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!