ജയലളിതയുടെ ആരോഗ്യനില ഗുരുതരം ; തമിഴ്നാട്ടില്‍ കനത്ത സുരക്ഷ

jayalalithaa-apollo-hospitalചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് ഹൃദയാഘാതം ഉണ്ടായതായി ആശുപത്രിവൃത്തങ്ങള്‍ അറിയിച്ചു. ഞായറാഴ്ച വൈകിട്ടാണ് ജയലളിതയ്ക്ക് ഹൃദയസ്തംഭനം ഉണ്ടായത്. ഉടന്‍ തന്നെ ജയലളിതയെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയതായും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

കൃത്രിമ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ജയലളിതയുടെ ജീവൻ നിലനിർത്തിയിരിക്കുന്നതെന്നാണ് വിവരം. ലണ്ടനിൽനിന്നുള്ള വിദഗ്ധ ഡോക്ടർ ഡോ. റിച്ചാർഡ് ബെയ്ലിയുടെ സഹായം തേടിയതായും അപ്പോളോ ആശുപത്രി അധികൃതർ അറിയിച്ചു. അദ്ദേഹമാണ് ലണ്ടനിൽനിന്ന് അപ്പോളോയിലെ ജയലളിതയെ ചികിത്സിക്കുന്ന ഹൃദ്രോഗ വിദഗ്ധരുടേയും പൾമനോളജിസ്റ്റുകളുടേയും പ്രവർത്തനം ഏകോപിപ്പിക്കുന്നത്.

തമിഴ്‌നാട്ടിലെ മന്ത്രിമാരെല്ലാം ആശുപത്രിയിലെത്തിയിട്ടുണ്ട്. രാത്രി വൈകി തമിഴ്നാട് മന്ത്രി സഭായോഗം അപ്പോളോ ആശുപത്രിയിൽ ചേർന്നു. സംസ്‌ഥാനത്തെ ക്രമസമാധാന പ്രശ്നം സംബന്ധിച്ചായിരുന്നു പ്രധാന ചർച്ച.യോഗതീരുമാനങ്ങളൊന്നും പുറത്തുവന്നിട്ടില്ല. മുഖ്യമന്ത്രി ജയലളിതയുടെ ആരോjayalalithaa-apollo-hospitalഗ്യസ്ഥിതി ആശങ്കാജനകമായ അവസ്ഥയില്‍ തമിഴ്‌നാട്ടില്‍ അനിഷ്ടസംഭവങ്ങളുണ്ടാവാതിരിക്കാന്‍ ശക്തമായ നടപടികള്‍ ആരംഭിച്ചു.

കേന്ദ്രആഭ്യന്തരവകുപ്പു മന്ത്രി രാജ്‌നാഥ് സിങ് തമിഴ്‌നാട് ഗവര്‍ണര്‍ സി. വിദ്യാസാഗര്‍ റാവുവുമായി ടെലിഫോണില്‍ ആശയവിനിമയം നടത്തി. ജയലളിതയുടെ ആരോഗ്യസ്ഥിതി അങ്ങേയറ്റം വഷളായിരിക്കുന്നുവെന്നും എന്തും സംഭവിക്കാമെന്നുമുള്ള വാര്‍ത്ത പ്രചരിക്കാന്‍ തുടങ്ങിയതോടെ തമിഴ്‌നാട്ടിലെ സ്ഥതിഗതികള്‍ സ്‌ഫോടനാത്മകമായി. ദൂരദേശങ്ങളില്‍നിന്നുപോലും സ്ത്രീകളുള്‍പ്പെടെ ആയിരക്കണക്കിന് ആളുകള്‍ ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലേയ്ക്ക് ഒഴുകിക്കൊണ്ടിരിക്കുകയാണ്. ജനപ്രവാഹം നിയന്ത്രണാതീതമായതിനാല്‍ ആശുപത്രിയിലേക്കുള്ള റോഡ് പൊലിസ് അടച്ചു. വാഹനങ്ങളൊന്നും അവിടേയ്ക്ക് കടത്തിവിടുന്നില്ല. അനിഷ്ടസംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ കര്‍ണാടക, കേരള അതിര്‍ത്തികളില്‍  സുരക്ഷ ശക്തമാക്കി. തമിഴ്‌നാട്ടിന്റെ സുപ്രധാന കേന്ദ്രങ്ങളെല്ലാം പൊലിസ് നിയന്ത്രണത്തിലാണ്. അടിയന്തിര പ്രശ്നങ്ങള്‍  നേരിടാനുള്ള തയാറെടുപ്പ് തമിഴ്‌നാട് പൊലിസ് നടത്തിക്കഴിഞ്ഞു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!