‘അമ്മ’യെ ഒരുനോക്ക് കാണാല്‍ ആയികരങ്ങള്‍ ഒഴുകുന്നു…

jaya-homage ചെന്നൈ: അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ഭൗതിക ശരീരം പൊതുദര്‍ശനത്തിനായി രാജാജി ഹാളിലേക്കു മാറ്റി. വസതിയായ പോയസ് ഗാര്‍ഡനില്‍ നിന്ന് മൃതദേഹം ഇവിടെ എത്തിക്കുമ്പോള്‍ തന്നെ ആയിരക്കണക്കിന് അണ്ണാ ഡി.എം.കെ. പ്രവര്‍ത്തകര്‍ ഇവിടെ എത്തി. വൈകുന്നേരം നാലുവരെ പൊതുദര്‍ശനം നീളും. എം.ജി.ആറിന്റെ സംസ്‌കാരം നടന്ന മറീനയില്‍ എം.ജി.ആര്‍ സ്മാരകത്തിനു സമീപമാകും ജയക്ക് അന്ത്യവിശ്രമസ്ഥലമൊരുങ്ങുക.

സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രിയും മുതിര്‍ന്ന കേന്ദ്രമന്ത്രിമാരും jayalalithaa-bodyചെന്നൈയിലെത്തും. തമിഴ്‌നാട്ടില്‍ ഏഴു ദിവസത്തെ ഔദ്യേകഗി ദു:ഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മൂന്നു ദിവസം പ്രവര്‍ത്തിക്കില്ല. ബന്ദിന്റെ പ്രതീതിയിലാണ് തമിഴ്‌നാടിന്റെ പലഭാഗങ്ങളും തുടരുന്നത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!