ജയലളിതയുടെ ആരോഗ്യനില അതീവ ഗുരുതരം

tn-cm-appolo-hospitalചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നതായി മെഡിക്കൽ ബുള്ളറ്റിൻ. ഞായറാഴ്ച ഹൃദയസ്തംഭനം ഉണ്ടായതിന് ശേഷമുള്ള ജയലളിതയുടെ ആരോഗ്യനിലയിൽ പുരോഗതിയില്ലെന്നാണ് അപ്പോളോ ആശുപത്രി പുറത്തുവിട്ട മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കുന്നത്.

jayalalitha-medical-bulletin-dec-5ഇസിഎംഒ സംവിധാനത്തിലൂടെയാണ് ജയലളിതയുടെ ജീവൻ നിലനിർത്തുന്നത്. ജയലളിതയ്ക്ക് തിങ്കളാഴ്ച രാവിലെ ഹൃദയ ശസ്ത്രക്രിയ നടത്തിയതായും മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു. ജയലളിതയ്ക്ക് വിദഗ്ദ ഡോക്റ്റർമാരുടെ മേൽനോട്ടത്തിൽ ചികിത്സ നൽകുന്നതായും, ആര്യോഗ്യനിലയിൽ പുരോഗതി ഉണ്ടെന്നുമായിരുന്നു എഐഎഡിഎംകെ നേതാവ് പൻരുതി രാമചന്ദ്രൻ പറഞ്ഞിരുന്നത്. അതിനിടെ ജയലളിതയുടെ ചികിത്സയ്ക്കായി കേന്ദ്ര സർക്കാർ അയച്ച എയിംസിലെ ഡോക്റ്റർമാർ അപ്പോളോ ആശുപത്രിയിലെത്തി.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!