കശ്മീരില്‍ ഏറ്റുമുട്ടല്‍ രൂക്ഷം; 4 നുഴുഞ്ഞുകയറ്റക്കാരും സൈനികരും മരിച്ചു

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ കഴിഞ്ഞ പന്ത്രണ്ടു മണിക്കൂറിനിടെ സൈനികരും ഭീകരരും രൂക്ഷമായ ഏറ്റമുട്ടലില്‍. കുപ്‌വാര ജില്ലയില്‍ നുഴഞ്ഞു കയറ്റക്കാരുമായുണ്ടായ ഏറ്റുമുട്ടലില്‍ നാല് സൈനികര്‍ കൊല്ലപ്പെട്ടു. നാല് നുഴഞ്ഞു കയറ്റക്കാരെ സൈന്യം വധിച്ചു. നൗഗാം സെക്ടറില്‍ ശനിയാഴ്ചയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്.

നിയന്ത്രണരേഖ വഴി ആയുധധാരികളായ തീവ്രവാദിസംഘം നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നതായി രഹസ്യവിവരം ലഭിച്ച സൈന്യം മേഖലയില്‍ തിരച്ചില്‍ നടത്തുകയായിരുന്നു. ഇതിനിടയില്‍ സൈന്യത്തിനുനേരെ തീവ്രവാദികള്‍ വെടിയുതിര്‍ത്തു. ഇതിന് സൈന്യം ശക്തമായ തിരിച്ചടിയും നല്‍കി.

കൂടുതല്‍ സൈനികരെ മേഖലയിലേക്ക് അയച്ചിട്ടുണ്ടെന്ന് പ്രതിരോധ വകുപ്പിന്റെ വക്താവ് കേണല്‍ രാജേഷ് കാലിയ അറിയിച്ചു. അതേസമയം കശ്മീര്‍ പ്രശ്‌നത്തില്‍ ബിജെപി സര്‍ക്കാര്‍ ശാശ്വതമായ പരിഹാരം കാണുമെന്ന് കേന്ദ്ര ആഭ്യന്ത്രര മന്ത്രി രാജ്‌നാഥ് സിങ് പ്രസ്താവിച്ചു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!