പിഎഫ് പലിശനിരക്ക് വെട്ടിക്കുറച്ചു

ഡല്‍ഹി: ട്രേഡ് യൂണിയനുകളുടെ എതിര്‍പ്പ് അവഗണിച്ച് 2016-17 വര്‍ഷത്തെ പിഎഫ് പലിശനിരക്ക് എംപ്ളോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇപിഎഫ്ഒ) വെട്ടിക്കുറച്ചു. ബംഗളൂരുവില്‍ തിങ്കളാഴ്ച ചേര്‍ന്ന ഇപിഎഫ്ഒയുടെ കേന്ദ്ര ട്രസ്റ്റി ബോര്‍ഡ് യോഗമാണ് പലിശനിരക്ക് നിലവിലെ 8.8 ശതമാനത്തില്‍നിന്ന് 8.65 ശതമാനമായി കുറച്ചത്. ഏഴുവര്‍ഷത്തെ ഏറ്റവും കുറഞ്ഞ പലിശ നിരക്കാണിത്. തീരുമാനത്തിന്  ധനമന്ത്രാലയത്തിന്റെ അംഗീകാരവും ലഭിക്കേണ്ടതുണ്ട്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!