തടവു പുള്ളിയെ സഹതടവുകാര്‍ അടിച്ചുകൊന്നു

ഡല്‍ഹി: തടവുപുള്ളിയെ സഹതടവുകാര്‍ അടിച്ചുകൊന്നു. ദില്ലിയിലെ സകേത് കോടതിയില്‍ നിന്നും തിഹാര്‍ ജയിലിലേക്കുള്ള യാത്രയ്ക്കിടെ വാനിലാണ് സംഭവം. തടവുകാര്‍ തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

ഏഴോളം ക്രിമിനല്‍ കേസുകളില്‍ പ്രതിയായി നാലു മാസമായി തിഹാര്‍ ജയിലില്‍ കഴിയുന്ന മനോജാ(28)ണ് മരിച്ച തടവുകാരന്‍. ജയില്‍ വാനില്‍ സഹതടവുകാരായ വിശാല്‍, രാജു, സല്‍മാന്‍ എന്നിവരുമായുണ്ടായ വാക്കുതര്‍ക്കമാണ് അടിയില്‍ കലാശിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.

വാക്കുതര്‍ക്കം അടിപിടിയിലേക്ക് നീങ്ങിയപ്പോള്‍ ഡ്രൈവര്‍ വണ്ടി നിര്‍ത്തി. പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിവരമറിയിച്ചു. കണ്‍ട്രോള്‍ റൂമില്‍ നിന്നും ലഭിച്ച നിര്‍ദ്ദേശത്തെ തുടര്‍ന്ന് വാന്‍ പൊലീസ് സ്റ്റേഷനിലേക്ക് എത്തിച്ചു. സ്റ്റേഷനിലെത്തിയ പൊലീസുകാര്‍ വാനിന്റെ ഡോര്‍ തുറന്നു നോക്കിയപ്പോള്‍ മനോജ് ഗുരുതര പരിക്കുകളേറ്റ് കിടക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

വാഹനത്തില്‍ മുപ്പതിലധികം തടവുകാരുണ്ടായിരുന്നെങ്കിലും ആരും ഇവരുടെ ഏറ്റുമുട്ടല്‍ അവസാനിപ്പിക്കാന്‍ ശ്രമിച്ചില്ലെന്നാണ് റിപ്പോര്‍ട്ട്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!