കാശമീർ എം.എൽ.എയ്ക്കുനേരെ കരിമഷി പ്രയോഗം

കാശമീർ എം.എൽ.എയ്ക്കുനേരെ  കരിമഷി പ്രയോഗം

rashid ink attackedഡൽഹി: എം.എൽ.എ ഹോസ്റ്റലിൽ ബീഫ് പാർട്ടി നടത്തിയതിനെത്തുടർന്ന് നിയമസഭയിൽവെച്ച് മർദനമേറ്റ ജമ്മുകശ്മീരിലെ സ്വതന്ത്ര എം.എൽ.എ എഞ്ചിനീയർ റഷീദിനു നേരെ ഡൽഹിയിൽ കരിമഷി പ്രയോഗം. പ്രസ് ക്ലബിൽ പത്രസമ്മേളനം നടത്തിയതിനു പിന്നാലെയാണ് മുഖത്ത് മഴിയൊഴിച്ചത്. മൂന്നംഗ സംഘത്തിന്റെ നടപടിയുടെ ഉത്തരവാദിത്വം ഹിന്ദു സേന എന്ന സംഘടന ഏറ്റെടുത്തു. രണ്ടു പേർ അറസ്റ്റിൽ.

കശ്മീരിലെ ഉധംപുരിൽ മൂന്ന് പശുക്കളുടെ ജഡം കണ്ടെത്തിയതുമായി ബന്ധപ്പെട്ടുണ്ടാായി ആക്രമണത്തിൽ മരിച്ച സാഹിദ് അഹമ്മദിന്റെ സഹോദരനും മറ്റ് മൂന്നു പേരും എം.എൽ.എയോടൊപ്പം ഉണ്ടായിരുന്നു. ഇവരുടെ മേലും മഷി പതിച്ചു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!