എക്സ്പ്രസ് പാളംതെറ്റി 120 മരണം

ഡല്‍ഹി: ഉത്തര്‍പ്രദേശില്‍ പട്ന-ഇന്തോര്‍ എക്സ്പ്രസ് പാളംതെറ്റി 120 മരണം. 200ലേറെ പേര്‍ക്ക് പരിക്കേറ്റു. 76 പേരുടെ പരിക്ക് ഗുരുതരമാണ്. ഞായറാഴ്ച പുലര്‍ച്ചെ മൂന്നോടെ കാണ്‍പുരില്‍നിന്ന് 63  കിലോമീറ്റര്‍ അകലെ പൊക്രയാന്‍ പട്ടണത്തിലാണ് അപകടമുണ്ടായത്. പാളത്തിലെ വലിയ വിള്ളലാണ് അപകടകാരണമെന്നാണ് പ്രാഥമികനിഗമനമെന്ന് റെയില്‍മന്ത്രാലയം അറിയിച്ചു.. അപകടസമയത്ത് 500ലേറെ പേര്‍ ട്രെയിനിലുണ്ടായിരുന്നു. സമീപകാലത്തുണ്ടായ വലിയ ട്രെയിന്‍ദുരന്തമാണിത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!