ലഡാക്കിലേക്ക് അതിക്രമിച്ചു കടക്കാനുള്ള ചൈനീസ് സൈന്യത്തിന്റെ ശ്രമം പരാജയപ്പെടുത്തി

ഡല്‍ഹി: നിയന്ത്രണ രേഖ ലംഘിച്ച് ലഡാക്കിലേക്ക് അതിക്രമിച്ചു കടക്കാനുള്ള ചൈനീസ് സൈന്യത്തിന്റെ ശ്രമം ഇന്ത്യന്‍ സൈന്യം പരാജയപ്പെടുത്തി. നിയന്ത്രണ രേഖയ്ക്ക് സമീപത്ത പെന്‍ഗോങ് മേഖലയിലാണ് ചൈനീസ് സൈന്യം കടന്ന് കയറാന്‍ ശ്രമിച്ചത്. തുടര്‍ന്ന് അരമണിക്കൂറോളം ഇരു വിഭാഗവും പരസ്പരം കല്ലേറ് നടത്തി. കല്ലേറില്‍ ഇരു വിഭാഗത്തിലും പെട്ടവര്‍ക്ക് പരിക്കേറ്റിട്ടുണ്ടെങ്കിലും സ്ഥിതി ഗതികള്‍ നിയന്ത്രണ വിധേയമാണെന്നാണ് സൈനിക വൃത്തങ്ങള്‍ നല്‍കുന്ന വിവരം.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!