പാരീസ് ഭീകരാക്രമണ നടത്തിയവരെ അറിയാമെന്ന് സുബ്ഹാനി

ഡല്‍ഹി: കഴിഞ്ഞ വര്‍ഷം നവംബറില്‍ നിരവധി പേരുടെ മരണത്തിനു കാരണമാക്കിയ പാരിസ് ഭീകരാക്രമണം നടത്തിയവരെ അറിയാമെന്ന് എന്‍.ഐ.എ അറസ്റ്റ് ചെയ്ത ഐ.എസ്. ഭീകരന്‍ സുബ്ഹാനി ഹാജാ മൊയ്തീനിന്റെ വെളിപ്പെടുത്തല്‍. ആക്രമണത്തിനു നേതൃത്വം നല്‍കിയ സലാഹ് അബ്ദസ്ലാം, അബ്ദല്‍ ഹമീദ് അബാ ഔദ് എന്നിവരെ പരിചയമുണ്ടെന്നാണ് സുബ്ഹാനി എന്‍.ഐ.എയോട് വെളിപ്പെടുത്തിയത്.

കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് സുബ്ഹാനി ചെന്നൈ വിമാനത്താവളം വഴി തുര്‍ക്കിയിലെ ഇസ്താംബൂളിലേക്ക് കടന്നത്. പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്ന് എത്തിയവരോടൊപ്പം അവിടെനിന്ന് ഇറാഖിലെ ഐ.എസ്. സ്വാധീന മേഖലയിലേക്ക് കടക്കുകയായിരുന്നു.. ഈ സമയത്താണ് പാരീസ് ആക്രമണം നടത്തിയവരെ പരിചയപ്പെട്ടതെന്നാണ് മൊഴി. തിരിച്ച് ഇന്ത്യയിലെത്തിയപ്പോള്‍ മാധ്യമങ്ങളിലൂടെയാണ് പാരീസ് ആക്രമണം അറിഞ്ഞതെന്നാണ് ഇയാള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!