ഇന്ത്യ- റഷ്യ സഹകരണം കൂടുതല്‍ ശക്തമാക്കി 16 കരാറുകള്‍

പനജി: ഇന്ത്യ- റഷ്യ സഹകരണം കൂടുതല്‍ ശക്തമാക്കി പുതിയ കരാറുകള്‍. രാജ്യാതിര്‍ത്തികള്‍ കാക്കാന്‍ എസ് 400 ട്രയംഫ് വ്യോമ പ്രതിരോധ മിസൈല്‍ സംവിധാനവും കാമോവ് ഹെലിക്കോപ്റ്ററുകളും യുദ്ധക്കപ്പലുകളും റഷ്യയില്‍ നിന്നു വാങ്ങാനുള്ള കരാര്‍ ഒപ്പിട്ടു.

ബ്രിക്‌സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യന്‍ പ്രസിഡന്റ് വഌദിമീര്‍ പുടിനും തമ്മിലുള്ള ചര്‍ച്ചയ്ക്കുശേഷമാണ് കരാര്‍ ഒപ്പിട്ടത്. തമിഴ്‌നാട്ടിലെ കൂടംകുളത്ത് പുതിയ ആണവ റിയാക്ടറുകള്‍ സ്ഥാപിക്കുന്നതുള്‍പ്പെടെ 16 കരാറുകളിലാണ് ഇരു രാഷ്ട്രങ്ങളും ഒപ്പുവെച്ചത്. പ്രതിരോധം, ഊര്‍ജ്ജം, സാമ്പത്തിക സഹകരണം തുടങ്ങിയ രംഗങ്ങളിലാണ് കരാറുകള്‍. പ്രതിരോധ മേഖലയില്‍ മാത്രം 39,000 കോടി രൂപയുടെ കരാറുകള്‍.

ഇതിനു പുറമേ ഗ്രിഗറോവിച്ച് വിഭാഗത്തില്‍ പെട്ട നാല് മിസൈല്‍ വേധ യുദ്ധക്കപ്പലുകള്‍ ഇരു രാജ്യങ്ങളും സംയുക്തമായി നിര്‍മ്മിക്കും. ആറുലക്ഷം കോടിക്ക് അമേരിക്കയില്‍ നിന്നും യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും ആയുധങ്ങള്‍ വാങ്ങി സൈന്യത്തിന്റെ ആധുനീകരണത്തിന് തുടക്കമിട്ട ശേഷമാണ് റഷ്യയുമായി പ്രതിരോധ കരാര്‍ ഒപ്പുവെച്ചത്. 600 കോടി രൂപയുടെ പൊതു നിക്ഷേപ ഫണ്ട് രൂപീകരിക്കാനും ധാരണയായി. ആന്ധ്രയിലും ഹരിയാനയിലും സ്മാര്‍ട്ട് സിറ്റികള്‍, റഷ്യയില്‍ നിന്നു ഭാരതത്തിലേക്ക് ഗ്യാസ് പൈപ്പ് ലൈനിന് സംയുക്ത പഠനം, ഇന്ത്യയിലെ എസ്സാര്‍ ഗ്രൂപ്പില്‍ നിന്ന് 70,000 കോടി രൂപയുടെ എണ്ണ വാങ്ങല്‍, ഐഎസ്ആര്‍ഒയും റഷ്യന്‍ സ്‌പേസ് ഏജന്‍സിയും തമ്മില്‍ സഹകരണം, അന്താരാഷ്ട്ര വിവര സുരക്ഷാ മേഖലയില്‍ സഹകരണം തുടങ്ങിയവയും ധാരണയായിട്ടുണ്ട്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!