ഇന്ത്യ പാക് അതിര്‍ത്തി പൂര്‍ണ്ണമായും അടയ്ക്കും; 2018 നകം പൂര്‍ത്തിയാക്കും

ജയ്‌സാല്‍മര്‍: ഇന്ത്യ-പാകിസ്ഥാന്‍ രാജ്യാന്തര അതിര്‍ത്തി പൂര്‍ണമായും അടയ്ക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്. 2018 നകം തീരുമാനം പുര്‍ണമായും നടപ്പാക്കും. അതിര്‍ത്തി സംസ്ഥാനങ്ങളെ ഉള്‍പ്പെടുത്തി ബോര്‍ഡര്‍ സെക്യൂരിറ്റ ഗ്രിഡ് സ്ഥാപിക്കാനും തീരുമാനിച്ചതായി അതിര്‍ത്തി സ്ംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ യോഗത്തിനുശേഷം രാജ്‌നാഥ് സിംഗ് പറഞ്ഞു. ഇസ്രയേല്‍ മോഡല്‍ മതില്‍ കെട്ടി അടയ്ക്കാന്‍ കഴിയുമോയെന്നതിന്റെ സാധ്യതകളാണ് ഇന്ത്യ ഇപ്പോള്‍ പരിശോധിക്കുന്നത്. എന്നാല്‍, പഞ്ചാബ്, ജ്മ്മു കാശ്മീര്‍ പോലുള്ള സംസ്ഥാനങ്ങളില്‍ ഇതു നടപ്പിലാക്കാന്‍ ബുദ്ധിമുട്ടുണ്ട്. പദ്ധതി പ്രാവര്‍ത്തികമായാല്‍ വലിയ രീതിയില്‍ നുഴഞ്ഞുകയറ്റം തടയാനാകുമെന്നതാണ് സര്‍ക്കാര്‍ വിലയിരുത്തല്‍.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!