ശക്തിമാന്‍ ചത്തു

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ ബിജെപി സമരത്തിനിടെ ഗുരുതരമായി പരുക്കേറ്റ പൊലീസിന്റെ അശ്വാരൂഢസേനയിലെ ശക്തിമാന്‍ എന്ന കുതിര ചത്തു. ലാത്തി കൊണ്ട് കാലിന് പരുക്കേറ്റ ശക്തമാന്‍ ചികിത്സയിലായിരുന്നു. കൃത്രിമക്കാല്‍ വെച്ചിരുന്നെങ്കിലും അണുബാധ മൂലം കുതിരയുടെ അവസ്ഥയുടെ മോശമാവുകയായിരുന്നു. 14 വയസുള്ള കുതിരയുടെ കൃത്രിമക്കാലില്‍ ഭാരം താങ്ങാനാകാതെ വന്നതും മരണകാരണമായി.


Loading...

COMMENTS

WORDPRESS: 0
DISQUS:
error: Content is protected !!