ഹനുമന്തപ്പ മരണത്തിനു കീടങ്ങി

ഡല്‍ഹി: സിയാച്ചിനിലെ മഞ്ഞിടിച്ചിലില്‍ കുടുങ്ങി, ആറാം ദിനം കണ്ടെത്തിയ ലാന്‍സ് നായിക് ഹനുമന്തപ്പ മരണത്തിനു കീഴടങ്ങി. ദില്ലിയിലെ കരസേനാ ആശുപത്രിയിലാണ് അന്ത്യം.

കരളും വൃക്കയും പ്രവര്‍ത്തനരഹിതമായതിനെത്തുടര്‍ന്ന് ആരോഗ്യനില അതീവഗുരുതരമായിരുന്നു. തലച്ചോറില്‍ ഓക്‌സിജന്‍ കുറഞ്ഞതിന്റെ പ്രശ്‌നങ്ങളും ന്യൂമോണിയ ബാധയും കണ്ടെത്തിയിരുന്നു. ലോകത്തു കിട്ടാവുന്നതില്‍ ഏറ്റവും മികച്ചതും വിദഗ്ധവുമായ പരിചരണം ലഭ്യമാക്കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൊടുംതണുപ്പില്‍ മരവിച്ചുപോയ ശരീരഭാഗങ്ങളിലേക്ക് രക്തം എത്തുമ്പോഴും ശരീരം സാധാരണ താപനിലയിലേക്കു മടങ്ങിവരുമ്പോഴുമുണ്ടാകുന്ന സങ്കീര്‍ണതകള്‍ ഹനുമന്തപ്പയുടെ നില സങ്കീര്‍ണമാക്കി.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!