ഹാദിയ കേസ് എന്‍ഐഎ അന്വേഷിക്കണമെന്ന് സുപ്രീംകോടതി

ഡല്‍ഹി: ഹാദിയ കേസ് എന്‍ഐഎ അന്വേഷിക്കണമെന്ന് സുപ്രീംകോടതി. വിരമിച്ച ജ. ആര്‍.വി.രവീന്ദ്രന്റെ മേല്‍നോട്ടത്തിലായിരിക്കും അന്വേഷണം. വിവാഹം റദ്ദാക്കി ഹാദിയയെ വീട്ടുകാരോടൊപ്പം വിട്ട ഹൈക്കോടതി വിധിക്കെതിരെ ഹദിയയുടെ ഭര്‍ത്താവ് ഷഫിന്‍ ജഹാനാണ് സുപ്രീംകോടതിയെ സമീപിച്ചത്.

കേസ് എന്‍.ഐ.എയ്ക്ക് കൈമാറുന്നതിനെ സംസ്ഥാന സര്‍ക്കാര്‍ എതിര്‍ത്തില്ല. അന്വേഷണം കൈമാറുന്നതു സംബന്ധിച്ച് ഹാദിയയുടെ അഭിപ്രായം കോടതി ആരാഞ്ഞിട്ടുണ്ട്. ഹാദിയയെ മതംമാറ്റി വിവാഹം കഴിഞ്ഞ ഷെഫിന്‍ എന്ന യുവാവിനും അതിനു പിന്നല്‍ പ്രവര്‍ത്തിച്ച സംഘടനയ്ക്കും തീവ്രവാദ ബന്ധമുണ്ടെന്ന് ഹാദിയയുടെ പിതാവ് കോടതിയെ അറിയിച്ചിരുന്നു. മാതാപിതാക്കളുടെ അനുമതിയില്ലാതെ നടന്ന വിവാഹം മേയ് 24നാണ് ഹൈക്കോടതി റദ്ദാക്കിയത്.

 


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!