ഫാദിയ കേസ്: എന്‍.ഐ.എയും അടച്ചിട്ട മുറിയല്‍ വാദം കേള്‍ക്കണമെന്ന് ആവശ്യപ്പെടും

ഡല്‍ഹി: ഹാദിയ കേസ് അടച്ചിട്ട മുറിയില്‍ വേണമെന്ന ഹാദിയയുടെ അച്ഛന്‍ അശോകന്റെ ആവശ്യത്തെ എന്‍.ഐ.എ പിന്തുണയ്ക്കും. നേരത്തെ പിതാവ് ഇക്കാര്യം ആവശ്യപ്പെട്ടിരുന്നെങ്കിലും കോടതി നിരാകരിക്കുകയായിരുന്നു. ഹാദിയയെ തന്നോടൊപ്പം വിട്ടുനല്‍കണമെന്ന് നിര്‍ബന്ധമില്ലെന്ന് പിതാവ് അശോകന്‍ ഇന്ന് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കോടതിയില്‍ ഹാദിയയുടെ സംരക്ഷണം ആവശ്യപ്പെടില്ല. എന്നാല്‍ നിഷ്പക്ഷരായ വ്യക്തിയുടെയോ സംഘടനയുടെയോ സംരക്ഷണം എതിര്‍ക്കില്ലെന്നും അശോകന്‍ പറഞ്ഞു.

ശക്തമായ പൊലിസ് കാവലില്‍ ശനിയാഴ്ച രാത്രിയോടെ ഡല്‍ഹിയിലെത്തിയ ഹാദിയ അച്ഛന്‍ അശോകനൊപ്പമാവും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ സുപ്രിംകോടതി ബെഞ്ച് മുന്‍പാകെ ഹാജരാവുക. ഇന്ന് ഉച്ചയ്ക്ക് ഹാദിയയെ കോടതിയില്‍ ഹാജരാക്കണമെന്ന് കഴിഞ്ഞമാസം 30നാണ് ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് ഉത്തരവിട്ടത്. ചീഫ് ജസ്റ്റിസിനെ കൂടാതെ ജഡ്ജിമാരായ എ.എം ഖാന്‍വില്‍ക്കര്‍, ഡി.വൈ ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ചിനു മുന്‍പില്‍ ഹാജരാവുന്ന ഹാദിയയോട് സ്വന്തം ഇഷ്ടപ്രകാരമാണോ മതംമാറിയത്, മതംമാറ്റത്തിന് ബാഹ്യഇടപെടലുകളുണ്ടായോ, ആരുടെ കൂടെയാണ് പോവേണ്ടത് തുടങ്ങിയ ചോദ്യങ്ങളാവും കോടതി ചോദിക്കുക.

അതേസമയം, ഹാദിയയുടെ മാനസിക നിലയില്‍ തകരാറുണ്ടെന്ന് കോടതിയില്‍ സ്ഥാപിക്കാനുള്ള നീക്കങ്ങളാണ് കുടുംബവും എന്‍.ഐ.എയും നടത്തുന്നത്. ഇക്കാര്യം ഇന്നലെ അശോകന്റെ അഭിഭാഷകന്‍ പരസ്യമായി ചില മാധ്യമങ്ങളോട് വെളിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!