ബീഹാറിനു പിന്നാലെ ഗുജറാത്ത്, എം.എല്‍.എമാരെ ബംഗളൂരുവിലേക്ക് മാറ്റി കോണ്‍ഗ്രസ്

ഡല്‍ഹി: അഹമ്മദ് പട്ടേലിനെ ജയിപ്പിക്കാന്‍ ഗുജറാത്ത് എം.എല്‍.എമാരെ അജ്ഞാത കേന്ദ്രത്തിലാക്കി കോണ്‍ഗ്രസ്. രാജ്യസഭാ തെരഞ്ഞെടുപ്പിനു മുമ്പ് കുടുതല്‍ എം.എല്‍.എമാര്‍ പാര്‍ട്ടി വിടാതിരിക്കാനുള്ള മുന്‍കരുതലാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് സ്വീകരിക്കുന്നത്. വെള്ളിയാഴ്ച രാത്രി തന്നെ എം.എല്‍.എമാരെ ബംഗളൂരുവിലുള്ള ഈഗിള്‍ട്ടണ്‍ റിസോര്‍ട്ടിലേക്ക് മാറ്റിയിരുന്നു. റിസോര്‍ട്ടിന് കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്. കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച എം.എല്‍.എ, ബല്വന്ത് സിംഗ് രാജ്പുത്തിനെയാണ് ബി.ജെ.പി മൂന്നാമത്തെ സ്ഥാനാര്‍ത്ഥിയാക്കിയിരിക്കുന്നത്. ഇദ്ദേഹം ജയിച്ചാല്‍ അഹമ്മദ് പട്ടേല്‍ തോല്‍ക്കും. ബീഹാറിനു പിന്നാലെ അതുകൂടി ചിന്തിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് കോണ്‍ഗ്രസ്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!