ഹരിത ട്രൈബ്യൂണല്‍ ചട്ടങ്ങള്‍ കേന്ദ്രം ഉടച്ചു വാര്‍ത്തു

ഡല്‍ഹി: ഹരിത ട്രൈബ്യൂണലിന്റെ അധികാരങ്ങള്‍ വെട്ടിച്ചുരുക്കി. ഇതുസംബന്ധിച്ച പുതിയ ചട്ടങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി. വിരമിച്ച സുപ്രീം കോടതി, ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരെ മാത്രം ചെയര്‍മാനായി നിയമിച്ചിരുന്ന രീതിക്ക് ഇനി മാറ്റം വരും. നിയമരംഗത്തുള്ളവര്‍ക്കും നിയമരംഗത്ത് പ്രവര്‍ത്തന പരിചയമുള്ള ഐ.എ.എസ്. ഓഫീസര്‍മാര്‍ക്കും ചെയര്‍മാനാകാം. ചെയര്‍മാന്റെ കാലാവധി അഞ്ചില്‍ നിന്ന് മൂന്ന് വര്‍ഷമായി കുറച്ചിട്ടുമുണ്ട്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!