ഉത്തര്‍പ്രദേശില്‍ കുഞ്ഞുങ്ങള്‍ മരിക്കുന്നത് തുടരുന്നു

ഉത്തര്‍പ്രദേശില്‍ കുഞ്ഞുങ്ങള്‍ മരിക്കുന്നത് തുടരുന്നു

ഗോരഖ്പൂര്‍: ഉത്തര്‍പ്രദേശിലെ ബാബാ രാഘവ് ദാസ് മെഡിക്കല്‍ കോളജില്‍ കുഞ്ഞുങ്ങളുടെ മരണം തുടരുന്നു. 48 മണിക്കൂറിനിടെ 41 മരണങ്ങള്‍ സംഭവിച്ചുവെന്നാണ് റിപ്പോര്‍ട്ട്. മസ്തിഷ്‌ക വീക്കത്തെ തുടര്‍ന്നാണ് ഏഴു കുട്ടികള്‍ മരിച്ചതെന്ന് പി.കെ. സിംഗ് വ്യക്തമാക്കി. എന്നാല്‍, ബാക്കി മരണങ്ങളുടെ കാരണം വ്യക്തമാക്കപ്പെട്ടിട്ടില്ല. ആശുപത്രിയില്‍ കൂടുതല്‍ ഡോക്ടര്‍മാരെയും നഴ്‌സുമാരെയും നിയോഗിച്ചിട്ടുണ്ട്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!