നോട്ടിന് പിന്നാലെ സ്വര്‍ണവും… വിവാഹിതരായ സ്ത്രീകള്‍ക്ക് 62 പവന്‍ കൈവശം വയ്ക്കാം

goldഡല്‍ഹി: വിവാഹിതരായ സ്ത്രീകള്‍ക്ക് 62.5 പവര്‍ (500 ഗ്രാം) സ്വര്‍ണവും അവിവാഹിതരായ സ്ത്രീകള്‍ക്കു 31 പവന്‍ (250 ഗ്രാം) സ്വര്‍ണവും കൈവശം വയ്ക്കാം. പുരുഷന്മാര്‍ക്ക് 12.5 പവന്‍ സ്വര്‍ണവും സൂക്ഷിക്കാമെന്ന് പുതിയ ഉത്തരവ്. നോട്ട് അസാധുവാക്കലിനു പിന്നാലെ സ്വര്‍ണത്തിനും കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. നിശ്ചിത പരിധിയില്‍ കൂടുതല്‍ സ്വര്‍ണം കൈവശം വച്ചാല്‍ പിടിച്ചെടുക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

ഇതില്‍ കൂടുതല്‍ സ്വര്‍ണം കൈവശം വച്ചാല്‍ ആദായ നികുതി വകുപ്പിന് പിടിച്ചെടുക്കാന്‍ അധികാരം ഉണ്ടായിരിക്കുമെന്നും ധനമന്ത്രാലയം വ്യക്തമാക്കി. ലോക്‌സഭ കഴിഞ്ഞ ദിവസം പാസാക്കിയ നിയമഭേദഗതി പ്രകാരമാണ് പുതിയ നിയന്ത്രണം കൊണ്ടുവരുന്നത്. അതേസമയം, വെളിപ്പെടുത്തിയ പണം ഉപയോഗിച്ച വാങ്ങിയ സ്വര്‍ണത്തിന് പുതിയ ഭേദഗതി ബാധകമാവില്ല. പൈതൃക സ്വത്തായി ലഭിച്ച സ്വര്‍ണ്ണവും ഇതില്‍ പെടില്ല. കള്ളപ്പണം സ്വര്‍ണമായി നിക്ഷേപിക്കപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!