മൂന്നുലക്ഷം രൂപയ്ക്കു മേലെയുള്ള ഇടപാടുകള്‍ കറന്‍സിയില്‍ നടത്തിയാല്‍ 100 % പിഴ

ഡല്‍ഹി: മൂന്നുലക്ഷം രൂപയ്ക്കു മേലെയുള്ള ഇടപാടുകള്‍ കറന്‍സിയില്‍ നടത്തിയാല്‍ പണം കൈപ്പറ്റുന്നവര്‍ അത്രതന്നെ തുക പിഴയൊടുക്കേണ്ടിവരുമെന്ന് കേന്ദ്രസര്‍ക്കാര്‍. ഏപ്രില്‍ ഒന്നിന് പുതിയ തീരുമാനം നിലവില്‍വരും. എന്നാല്‍, നിയന്ത്രണത്തില്‍നിന്ന് കേന്ദ്രസര്‍ക്കാര്‍ ഓഫീസ്, ബാങ്കിങ് സ്ഥാപനം, പോസ്റ്റ് ഓഫീസ്, സഹകരണ ബാങ്ക് എന്നിവയെ ഒഴിവാക്കിയിട്ടുണ്ട്. വാര്‍ത്താ ഏജന്‍സിയായ പിടിഐക്ക് നല്‍കിയ അഭിമുഖത്തില്‍ റവന്യൂ സെക്രട്ടറി ഹസ്മുഖ് അദിയയാണ് മൂന്നുലക്ഷത്തില്‍ കൂടുതലുള്ള പണമിടപാടുകള്‍ക്ക് അത്രതന്നെ തുക പിഴ ഈടാക്കുമെന്ന് വ്യക്തമാക്കിയത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!