എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നു:ഉത്തര്‍പ്രദേശില്‍ ആര്‍ക്കൂം ഭൂരിപക്ഷം ലഭിക്കില്ലെന്ന് പ്രവചനം

എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നു:ഉത്തര്‍പ്രദേശില്‍ ആര്‍ക്കൂം ഭൂരിപക്ഷം ലഭിക്കില്ലെന്ന് പ്രവചനം

ഡല്‍ഹി: നിയമസഭ തെരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നു തുടങ്ങി. ഉത്തര്‍പ്രദേശില്‍ ആര്‍ക്കൂം ഭൂരിപക്ഷം ലഭിക്കില്ലെന്നാണ് ഭൂരിപക്ഷം എക്സിറ്റ് പോളുകളുടെയും പ്രവചനം.  ബിജെപി കൂടുതല്‍ സീറ്റ് നേടി ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്നും എസ്പി, കോണ്‍ഗ്രസ് സഖ്യം രണ്ടാം സ്ഥാനത്തും ബിഎസ്പി മൂന്നാം എത്തുമെന്നും എക്സിറ്റ് പോളുകള്‍ പ്രവചിക്കുന്നു. പഞ്ചാബില്‍ അകാലിദള്‍- ബിജെപി സഖ്യത്തിന് കനത്ത തിരിച്ചടിയാകുമെന്നാണ് പ്രവചനം. നവജ്യോത് സിങ് സിദ്ദുവിനെ ഒപ്പം കൂട്ടിയ കോണ്‍ഗ്രസ് തിരിച്ചെത്തുമെന്നും ആം ആദ്മി പാര്‍ട്ടി രണ്ടാമത്തെ വലിയ കക്ഷിയാകുമെന്നും വിവിധ എക്സിറ്റ് പോളുകള്‍ പ്രവചിക്കുന്നു. മണിപ്പൂര്‍, ഉത്തരാഖണ്ഡ്, ഗോവ സംസ്ഥാനങ്ങളില്‍ ബി.ജെ.പിക്കാണ് മിക്ക എക്‌സിറ്റ് പോള്‍ സര്‍വേകളും സാധ്യത പ്രവചിക്കുന്നത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!