ശമ്പള പരിധി നീക്കി, എല്ലാ തൊഴിലാളികള്‍ക്കും ഇഎസ്‌ഐ

ഉയര്‍ന്ന ശമ്പളം വാങ്ങുന്നവര്‍ക്ക് ചികിത്സാ ആനൂകൂല്യം നല്‍കില്ലെന്ന വ്യവസ്ഥ നീക്കാന്‍ ഇഎസ്‌ഐ കോര്‍പ്പറേഷന്‍ തീരുമാനിച്ചു. ഇതോടെ ഇഎസ്‌ഐ അംഗത്വമുള്ള തൊഴിലാളികളുടെ എണ്ണം ആറു കോടിയും ഗുണഭോക്താക്കളുടെ എണ്ണം 30 കോടിയുമായി ഉയരും.

ശമ്പള പരിധി 15,000ത്തില്‍ നിന്നും 21,000 ആയി ഉയര്‍ത്തിയ ബോര്‍ഡ് യോഗം, 21000 രൂപയ്ക്ക് മുകളില്‍ ശമ്പളം വാങ്ങുന്നവര്‍ക്ക് സ്വന്തം നിലയ്ക്ക് അംഗത്വം കൊണ്ടുപോകാമെന്നും വ്യവസ്ഥ ചെയ്യുന്നു. അടയ്‌ക്കേണ്ട തുക തൊഴിലാളിക്ക് നേരിട്ട് അടയ്ക്കാന്‍ സാധിക്കും. മുന്‍പ് ശമ്പള പരിധി കഴിഞ്ഞാല്‍ ഇഎസ്‌ഐ ആനുകൂല്യം നഷ്ടമാകുമായിരുന്നു. പുതിയ തീരുമാന പ്രകാരം തൊഴിലാളികള്‍ക്ക് വിരമിക്കുന്നതു വരെ ഇഎസ്‌ഐ അംഗമായി തുടരാം.

 


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!