Updating…യു.പിയും ഉത്തരാഖണ്ഡും ഉറപ്പിച്ച് ബി.ജെ.പി. പഞ്ചാബില്‍ കോണ്‍ഗ്രസ്‌

ഡല്‍ഹി: യു.പിയിലും ഉത്തരാഖണ്ഡിലും ഭരണം ബി.ജെ.പി ഉറപ്പിച്ചു. പഞ്ചാബ് ഭരണം കോണ്‍ഗ്രസിന് തിരികെ ലഭിക്കുന്നു. മണിപ്പൂരും ഗോവയും സസ്‌പെന്‍സ് സൃഷ്ടിക്കുന്നു.

തെരഞ്ഞെടുപ്പ് ഫലം ഒറെ കുറെ വ്യക്തമാകുമ്പോള്‍ യു.പിയില്‍ ബി.ജെ.പി നടത്തിയിരിക്കുന്നത് വന്‍ മുന്നേറ്റമാണ്. 311 സീറ്റുകളില്‍ ബി.ജെ.പി ലീഡു ചെയ്യുന്നു. ഉത്തരാഖണ്ഡില്‍ 54 സീറ്റ് ലീഡ് ചെയ്യുന്നു. പഞ്ചാബില്‍ 64 സീറ്റുകളില്‍ ലീഡ് ഉറപ്പിച്ചാണ് കോണ്‍ഗ്രസ് ഭരണം ഉറപ്പിക്കുന്നത്. മണിപ്പൂരിലും ഗോവയിലും ഒപ്പത്തിനൊപ്പമാണ്.


ഉത്തര്‍പ്രദേശില്‍ ബി.ജെ.പി വന്‍ മുന്നേറ്റം. ഗോവയില്‍ വന്‍ തിരിച്ചടി. മുഖ്യമന്ത്രി ലക്ഷ്മി കാന്ത് പര്‍സേക്കര്‍ പരാജയപ്പെട്ടു.

ഉത്തര്‍പ്രദേശില്‍ ആകെയുള്ള 403 സീറ്റുകളില്‍ 376 സീറ്റുകളിലെ ലീഡ് നില പുറത്തു വന്നപ്പോള്‍ ബിജെപി 263 സീറ്റിലും, എസ്.പി കോണ്‍ഗ്രസ് സഖ്യം 78 സീറ്റിലും ബിഎസ്പി 23 സീറ്റുകളിലും മുന്നിട്ടു നില്‍ക്കുകയാണ്.

ഉത്തരാഖണ്ഡിലെ 70 സീറ്റുകളില്‍ ലീഡ് ലഭിക്കുമ്പോള്‍ ബി.ജെ.പി 56 സീറ്റിലും കോണ്‍ഗ്രസ് 12 ഇടത്തും മുന്നിലാണ്. മണിപ്പൂരില്‍ 60 ല്‍ 24 ഇടങ്ങളിലെ ഫലം വരുമ്പോള്‍ 10 ഇടത്ത് ബി.ജെ.പിയും 9 ഇടത്തു കോണ്‍ഗ്രസും ലീഡ് ചെയ്യുന്നു.
പഞ്ചാബില്‍ ആകെയുള്ള 117 സീറ്റുകളില്‍ 114 സീറ്റുകളിലെ ലീഡ് നില പുറത്തു വന്നപ്പോള്‍ കോണ്‍ഗ്രസ് 60 സീറ്റിലും, ആംആദ്മി പാര്‍ട്ടി 24 സീറ്റിലും ബി.ജെ.പി 29 സീറ്റിലും മുന്നിലാണ്. ഗോവയിലെ 40 സീറ്റുകളില്‍ 14 മണ്ഡലങ്ങളിലെ സൂചനകള്‍ പ്രകാരം ആറിടത്ത് കോണ്‍ഗ്രസ് മുന്നേറുന്നു. ബി.ജെ.പി നാലിടത്ത് ഒതുങ്ങി.


കേവല ഭൂരിപക്ഷത്തിനു വേണ്ട 202 സീറ്റുകള്‍ കടന്ന് 203 സീറ്റുകളില്‍ ഉത്തര്‍ പ്രദേശില്‍ ബി.ജെ.പി ലീഡ്. ഉത്തര്‍പ്രദേശില്‍ ആകെയുള്ള 403 സീറ്റുകളില്‍ 300 സീറ്റുകളിലെ ലീഡ് നില പുറത്തു വന്നപ്പോള്‍ ബിജെപി 203 സീറ്റിലും, എസ്.പി കോണ്‍ഗ്രസ് സഖ്യം 60 സീറ്റിലും ബിഎസ്പി 35 സീറ്റുകളിലും മുന്നിട്ടു നില്‍ക്കുകയാണ്.


പഞ്ചാബില്‍ ആകെയുള്ള 117 സീറ്റുകളില്‍ 61 സീറ്റുകളിലെ ലീഡ് നില പുറത്തു വന്നപ്പോള്‍ കോണ്‍ഗ്രസ് 37 സീറ്റിലും, ആംആദ്മി പാര്‍ട്ടി 15 സീറ്റിലും ബി.ജെ.പി 9 സീറ്റിലും മുന്നിലാണ്.


യു.പിയില്‍ ബി.ജെ.പി തരംഗം. കേവല ഭൂരിപക്ഷത്തിലേക്ക് തുകിത്തുന്നു. ഉത്തര്‍പ്രദേശില്‍ ആകെയുള്ള 403 സീറ്റുകളില്‍ 277 സീറ്റുകളിലെ ലീഡ് നില പുറത്തു വന്നപ്പോള്‍ ബിജെപി 166 സീറ്റിലും, എസ്.പി കോണ്‍ഗ്രസ് സഖ്യം 61 സീറ്റിലും ബിഎസ്പി 40 സീറ്റുകളിലും മുന്നിട്ടു നില്‍ക്കുകയാണ്.


ഉത്തര്‍ പ്രദേശിനു പിന്നാലെ ഉത്തരാഖണ്ഡിലും ബി.ജെ.പി ലീഡ്. പഞ്ചാബില്‍ ലീഡ് ചെയ്യുന്നതിനൊപ്പം ഗോവയിലും മണിപ്പൂരിലും ശക്തമായ മത്സരം കോണ്‍ഗ്രസ് നടത്തുന്നു…

ഉത്തര്‍പ്രദേശില്‍ ആകെയുള്ള 403 സീറ്റുകളില്‍ 213 സീറ്റുകളിലെ ലീഡ് നില പുറത്തു വന്നപ്പോള്‍ ബിജെപി 111 സീറ്റിലും, എസ്.പി കോണ്‍ഗ്രസ് സഖ്യം 60 സീറ്റിലും ബിഎസ്പി 36 സീറ്റുകളിലും മുന്നിട്ടു നില്‍ക്കുകയാണ്. ഉത്തരാഖണ്ഡിലെ 70 സീറ്റുകളില്‍ 34 സ്ഥലത്തെ ലീഡ് ലഭിക്കുമ്പോള്‍ ബി.ജെ.പി 22 സീറ്റിലും കോണ്‍ഗ്രസ് 10 ഇടത്തും മുന്നിലാണ്. പഞ്ചാബില്‍ 117ല്‍ 43 മണ്ഡലങ്ങളിലെ സൂചന ലഭിക്കുമ്പോള്‍ കോണ്‍ഗ്രസ് 23 സീറ്റിലും എ.എ.പി 14 സീറ്റിലും ബി.ജെ.പി ആറു സീറ്റിലും മുന്നിലാണ്.


ഉത്തര്‍പ്രദേശില്‍ ആകെയുള്ള 403 സീറ്റുകളില്‍ 142 സീറ്റുകളിലെ ലീഡ് നില പുറത്തു വന്നപ്പോള്‍ ബിജെപി 87 സീറ്റിലും, എസ്.പി കോണ്‍ഗ്രസ് സഖ്യം 29 സീറ്റിലും ബിഎസ്പി 21 സീറ്റുകളിലും മുന്നിട്ടു നില്‍ക്കുകയാണ്.

പഞ്ചാബില്‍ ആകെയുള്ള 117 സീറ്റുകളില്‍ 36 സീറ്റുകളിലെ ലീഡ് നില പുറത്തു വന്നപ്പോള്‍ കോണ്‍ഗ്രസ് 19 സീറ്റിലും, ആംആദ്മി പാര്‍ട്ടി 12 സീറ്റിലും ബി.ജെ.പി 5 സീറ്റിലും മുന്നിലാണ്.
ഉത്തരാഖണ്ഡിലെ 70 സീറ്റുകളില്‍ 20 സ്ഥലത്തെ ലീഡ് ലഭിക്കുമ്പോ ബി.ജെ.പി 14 സീറ്റിലും കോണ്‍ഗ്രസ് എട്ടിടത്തും മുന്നിലാണ്.


ഡല്‍ഹി: രാജ്യം ഉറ്റുനോക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നു തുടങ്ങി. ആദ്യ സൂചനകള്‍ പുറത്തു വരുമ്പോള്‍ യു.പിയില്‍ ബി.ജെ.പിയും
പഞ്ചാബില്‍ കോണ്‍ഗ്രസും ലീഡ് ചെയ്യുന്നു.

ഉത്തര്‍പ്രദേശില്‍ ആകെയുള്ള 403 സീറ്റുകളില്‍ 97 സീറ്റുകളിലെ ലീഡ് നില പുറത്തു വന്നപ്പോള്‍ ബിജെപി 52 സീറ്റിലും, എസ്.പി കോണ്‍ഗ്രസ് സഖ്യം 25സീറ്റിലും ബിഎസ്പി 18 സീറ്റുകളിലും മുന്നിട്ടു നില്‍ക്കുകയാണ്. പഞ്ചാബില്‍ ആകെയുള്ള 117 സീറ്റുകളില്‍ 27 സീറ്റുകളിലെ ലീഡ് വന്നപ്പോള്‍  1715 സീറ്റില്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുകയാണ്. എന്‍ഡിഎ 3 സീറ്റിലും ആം ആദ്മി 7  സീറ്റിലും ഇവിടെ മുന്നിട്ട് നില്‍ക്കുന്നു. ഉത്തരാഖണ്ഡില്‍ കോണ്‍ഗ്രസും ബിജെപിയും ഒപ്പത്തിനൊപ്പം. ഗോവയില്‍ ആദ്യ ലീഡ് കോണ്‍ഗ്രസിന


 


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!