ഉത്തര ഏഷ്യ കുലുങ്ങി; പാകിസ്ഥാനിൽ മരണ നിരക്ക് ഉയരുന്നു

ഉത്തര ഏഷ്യ കുലുങ്ങി; പാകിസ്ഥാനിൽ മരണ നിരക്ക് ഉയരുന്നു

earth quake

ഡൽഹി: ഡൽഹി അടക്കമുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഉഗ്രഭൂചലനം. ഭൂകമ്പത്തിൽ ഉത്തരേന്ത്യ കുലുങ്ങി. കൊച്ചിയിലും പ്രകമ്പനം. പാകിസ്ഥാനിൽ മരണസംഖ്യ 150 കവിഞ്ഞു.

പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, നേപ്പാൾ തുടങ്ങിയ അയൽ രാജ്യങ്ങളിലും ജമ്മു കാശ്മീർ, ഡൽഹി തുടങ്ങിയ ഇന്ത്യൻ സംസ്ഥാനങ്ങളിലുമാണ് ശക്തമായ ചലനം രേഖപ്പെടുത്തിയത്. ഹിന്ദു കുഷ് മലനിരകളാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം. റിക്ടർ സ്‌ക്കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചനം ഡൽഹിയെ പരിഭ്രാന്തരാക്കിയത് 2.45 ഓടെയാണ്. പാകിസ്ഥാനിലാണ് ഭൂകമ്പം കൂടുതൽ നാശം വിതച്ചത്. 150 ലെത്തിയ മരണസംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന.

വലിയ കെട്ടിടങ്ങളിലുണ്ടായിരുന്നവർ പരിഭ്രാന്തരായി ഇറങ്ങി ഓടി. അഫ്ഘാനിസ്ഥാനിലെ ഹിന്ദുകുഷ് മേഖലയിലാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം. കശ്മീരിൽ ടെലിഫോൺ ബന്ധം താറുമാറായി. തുടർ ചലനങ്ങളുണ്ടാവാനുള്ള സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രതയിലാണ്. മെട്രോ സർവീസ് അടക്കം ഡൽഹിയിൽ നിർത്തി വച്ചിരുന്നു. ‘പെട്ടന്ന് ഒരു വൈബ്രേഷൻ അനുഭവപ്പെട്ടു. സാധനങ്ങൾ അനങ്ങി. ഞങ്ങളെല്ലാം പുറത്തേക്ക് ഓടി..’ ഡൽഹിയിൽ നിന്നുള്ള ഒരു അനുഭവസ്തന്റെ വിശദീകരണം ഇങ്ങനെ.

പാകിസ്ഥാനും അഫ്ഗാനിസ്ഥാനും ആവശ്യമായ എല്ലാ സഹായവു പ്രധാനമന്ത്രി നരേന്ദ്ര മോദി വാഗദ്‌നാനം ചെയ്തു. രാജ്യത്ത് ആശങ്കപ്പെടാനുള്ള സാഹച്യമില്ലെന്നാണ് കേന്ദ്ര ഭൗമശാസ്ത്ര പഠനകേന്ദ്രത്തിന്റെ വെളിപ്പെടുത്തൽ.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!