ഇ.അഹമ്മദ് ഇനി ഓര്‍മ്മ

ഇ.അഹമ്മദ് ഇനി ഓര്‍മ്മ

ഡല്‍ഹി: മുസ്‌ലിം ലീഗ് ദേശീയ അദ്ധ്യക്ഷനും മുന്‍ കേന്ദ്ര സഹമന്ത്രിയുമായ  ഇ.അഹമ്മദ് എം.പി (78) അന്തരിച്ചു.  ഇന്ന് പുലര്‍ച്ചെ 02;15 നായിരുന്നു അന്ത്യം. ബന്ധുക്കളാണ് മരണ വിവരം സ്ഥിരീകരിച്ചത്. ഹൃദയ സ്തംഭനം മൂലം ഇന്നലെയാണ് ഇ. അഹമ്മദിനെ റാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മൃതദേഹം ഇന്ന് രാവിലെ എട്ട് മുതല്‍ 12 വരെ ഡല്‍ഹിയിലെ ഔദ്യോഗിക വസതിയില്‍ പൊതുദര്‍ശനത്തിന് വെക്കും. ഉച്ചയ്ക്ക് രണ്ടിന് പ്രത്യേക വിമാനത്തില്‍ കരിപ്പൂരിലേക്ക് പുറപ്പെടും.വൈകിട്ട് കരിപ്പൂരില്‍ ഹജ്ജ് ഹൗസിലും തുടര്‍ന്ന് കോഴിക്കോട് ലീഗ് ഹൗസിലും പൊതുദര്‍ശനം നടക്കും. രാത്രിയോടെ സ്വദേശമായ കണ്ണൂരിലേക്ക് പുറപ്പെടും. ഖബറടക്കം വെള്ളിയാഴ്ച കണ്ണൂരില്‍ നടക്കും

രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം പുരോഗമിക്കുമ്പോഴാണ് ഇ. അഹമ്മദിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടര്‍ന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ പാര്‍ലമെന്റിലെ ഡോക്ടര്‍ എത്തി പരിശോധിച്ച ശേഷം സ്‌ട്രെക്ചറില്‍ ലോക്‌സഭാ ഹാളിന് പുറത്തേക്ക് കൊണ്ടുപോയി. പ്രത്യേക ആംബുലന്‍സിലാണ് ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയില്‍ എത്തുമ്പോള്‍ ബോധരഹിതനായിരുന്നു.

ഭാര്യ സുഹറ 1999ല്‍ കാറപകടത്തില്‍ മരിച്ചു.  മക്കള്‍: റയീസ് (മസ്‌ക്കറ്റ്) നസീര്‍, ഡോ. ഫൗസിയ ഷെര്‍സാദ് (യു.എ.ഇ). മരുമകന്‍: ഡോ. ഷെര്‍സാദ് (യു.എ.ഇ). മക്കള്‍: റയീസ് (മസ്‌ക്കറ്റ്) നസീര്‍, ഡോ. ഫൗസിയ ഷെര്‍സാദ് (യു.എ.ഇ). മരുമകന്‍: ഡോ. ഷെര്‍സാദ് (യു.എ.ഇ)


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!