വിമാന ടിക്കറ്റ് ശൈലിയില്‍ ട്രെയിന്‍ ടിക്കറ്റുകള്‍ വരുന്നു; ആദ്യം രാജധാനി, തുരന്തോ, ശതാബ്ദി ട്രെയിനുകളില്‍

ഡല്‍ഹി: രാജധാനി, തുരന്തോ, ശതാബ്ദി ട്രെയിനുകളിലെ യാത്രയ്ക്ക് 50 ശതമാനം വരെ ടിക്കറ്റ് നിരുക്കു കൂട്ടി. വിമാന സര്‍വീസുകള്‍ക്ക് സീസണുകളില്‍ യാത്രാ നിരക്കു പരിഷ്‌കരിക്കുന്നതുപോലെയുള്ള ഫ്‌ളെക്‌സി നിരക്കു സംവിധാനം ട്രെയിനുകള്‍ക്കും ഏര്‍പ്പെടുത്താന്‍ റെയില്‍മവ മന്ത്രാലയം തീരുമാനിച്ചു. ആദ്യഘട്ടമാണ് നടപ്പാക്കുന്നത്. വെള്ളിയാഴ്ച മുതല്‍ തീരുമാനം നടപ്പാവും.

രാജധാനി, തുരന്തോ ട്രെയിനുകളിലെ സെക്കന്‍ഡ് സ്ലീപ്പര്‍, സ്ലീപ്പര്‍, തേര്‍ഡ് എ.സി, ടുഎസി ടിക്കറ്റുകളിലും ശതാബ്ദി ട്രെിനുകളിലെ ചെയര്‍കാര്‍ സീറ്റിനുമാണ് ഈ നിരക്കു വര്‍ദ്ധന. ഫാസ്റ്റ്ക്ലാസ് എ.സി, എക്‌സിക്യൂട്ടീവ് ക്ലാസ് ടിക്കറ്റു നിരക്കുകളില്‍ മാറ്റമണ്ടാകില്ല. ഈ തീവണ്ടികളിലെ ആദ്യം ബുക്ക് ചെയ്യുന്ന 10 ശതമാനം യാത്രക്കാര്‍ക്കു മാത്രമേ നിലവിലെ നിരക്കില്‍ യാത്ര സാധ്യമാകൂ. അതിനുശേഷം ഓരോ 10 ശതമാനം ടിക്കറ്റുകള്‍ ബുക്ക് ചെയ്യപ്പെടുമ്പോഴും അടിസ്ഥാന നിരക്കില്‍ 10 ശതമാനം കൂടും. പകുതി യാത്രക്കാരും സാധാരണ നിരക്കിനെക്കാള്‍ 50 ശതമാനം ഉയര്‍ന്ന നിരക്കു നല്‍കകേണ്ടി വരും.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!