വിചാരണത്തടവുകാര്‍ക്കെതിരേയുള്ള എല്ലാ കേസുകളും പുനപ്പരിശോധിക്കണം: കേന്ദ്രം

ഡല്‍ഹി: വിചാരണത്തടവുകാര്‍ക്കെതിരേയുള്ള എല്ലാ കേസുകളും പുനപ്പരിശോധിക്കാനും ഈ വിഷയത്തില്‍ സ്വന്തം നിലയ്ക്കു തീരുമാനമെടുക്കാനും രാജ്യത്തെ മുഴുവന്‍ ഹൈക്കോടതി ചീഫ്ജസ്റ്റിസുമാര്‍ക്കും കേന്ദ്രനിയമമന്ത്രി രവിശങ്കര്‍പ്രസാദ് നിര്‍ദേശം നല്‍കി. നിയമപ്രകാരമുള്ള നടപടിക്രമങ്ങള്‍ നീക്കാനുള്ള കാലാവധിക്കു ശേഷവും തടവില്‍ പാര്‍പ്പിക്കുന്നതു വഴി വിചാരണത്തടവുകാര്‍ക്കു മനുഷ്യാവകാശങ്ങള്‍ നിഷേധിക്കപ്പെടുകയാണെന്ന് 24 ഹൈക്കോടതി ചീഫ് ജസ്റ്റിസുമാര്‍ക്ക് അയച്ച കത്തില്‍ രവിശങ്കര്‍പ്രസാദ് ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ സര്‍ക്കാരും ജുഡീഷ്യറിയും കൂട്ടുത്തരവാദിത്തം കാണിക്കണം. കാലാവധിക്കപ്പുറം ജയിലുകളില്‍ കഴിയുന്നുണ്ടെങ്കില്‍ അവരെ എത്രയും വേഗം മോചിപ്പിക്കേണ്ടതുണ്ട്. ഇന്ത്യന്‍ ക്രിമിനല്‍ നടപടിക്രമത്തിലെ 436 എ വകുപ്പു പ്രകാരം പ്രതികള്‍ അവരുടെ ശിക്ഷാകാലയളവിന്റെ പകുതി സമയം വിചാരണത്തടവുകാരായി കഴിഞ്ഞിട്ടുണ്ടെങ്കില്‍ അവര്‍ക്കു ജാമ്യം നല്‍കേണ്ടതാണെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!