റദ്ദാക്കിയ നോട്ടുകള്‍: നോട്ടുകള്‍ മാറ്റാന്‍ സമയപരിധി നീട്ടുന്നതില്‍ സര്‍ക്കാര്‍ നിലപാട് അറിയിക്കണം

ഡല്‍ഹി: റദ്ദാക്കിയ നോട്ടുകള്‍ മാറ്റിവാങ്ങാനുള്ള സമയപരിധി നീട്ടിനല്‍കുന്നത് സംബന്ധിച്ച് പുനപരിശോധന വേണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി.വിഷയത്തില്‍ മറുപടി അറിയിക്കാന്‍ കേന്ദ്ര സര്‍ക്കാരിനും റിസര്‍വ് ബാങ്കിനും സുപ്രീം കോടതി രണ്ടാഴ്ചത്തെ സമയം അനുവദിച്ചു. ന്യായമായ കാരണങ്ങളാല്‍ പറഞ്ഞ സമയത്തിനുള്ളിൽ പണം നിക്ഷേപിക്കാന്‍ ഒരു വ്യക്തിക്ക് സാധിച്ചില്ലെങ്കില്‍ അതില്‍ നിന്ന് അയാളെ വിലക്കാന്‍ സാധിക്കില്ല.ഈ പ്രശ്‌നത്തിന് പരിഹാരം ഉണ്ടാക്കേണ്ടതുണ്ടെന്നും കോടതി കൂട്ടിച്ചേര്‍ത്തു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!